സി.പി.എമ്മിന്റെ ഇരട്ട മുഖം ജനം തിരിച്ചറിയണമെന്ന് എസ് ഡി പി ഐ
Aug 10, 2018, 11:04 IST
കുമ്പള: (www.kasargodvartha.com 10.08.2018) ഭൂരിപക്ഷ വര്‍ഗീയതയെ താലോലിച്ചും, ന്യൂനപക്ഷ വിഭാഗങ്ങളെ വര്‍ഗീയതയുടെ ആളുകളായി ചിത്രീകരിച്ചുമുള്ള സി.പി.എമ്മിന്റെ ഇരട്ട മുഖം പൊതുജനം തിരിച്ചറിയണമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം പറഞ്ഞു. ദൗര്‍ഭാഗ്യകരമായ മഹാരാജാസ് വിഷയത്തെ മറയാക്കി പിന്നോക്ക വിഭാഗങ്ങളുടെ ശാക്തീകരണ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എസ് ഡി പി ഐയെ ഒതുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് ശേഷം നടന്ന ഉപ്പള സിദ്ദീഖ് വധത്തില്‍ സംഘ് പരിവാറിനോട് കാണിച്ച സി പി എമ്മിന്റെയും, ഭരണക്കാരുടെയും മൃതു സമീപനവും നിലപാടുകളും നമുക്ക് കണ്ടതാണെന്നും ഇത് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
എസ് ഡി പി ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല' എന്ന വാഹന പ്രചാരണം കുമ്പളയില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് മജീദ് വോര്‍ക്കാടി അധ്യക്ഷത വഹിച്ചു. ഷരീഫ് പടന്ന, ഖാദര്‍ അറഫ, ഗഫൂര്‍ നായന്മാര്‍മൂല, സക്കരിയ ഉദ്യാവരം, മുബാറക്ക് കടമ്പാര്‍ സംസാരിച്ചു.
കുമ്പളയില്‍ നിന്നും ആരംഭിച്ച വാഹന പ്രചാരണം വെള്ളി, ശനി ദിവസങ്ങളില്‍ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ പ്രചാരണത്തിന് ശേഷം കുഞ്ചത്തൂരില്‍ സാമാപിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, SDPI, CPM, Top-Headlines, കേരള വാര്‍ത്ത, Political party, Politics, Murder-case, SDPI against CPM
< !- START disable copy paste -->