city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാലറി ചാലഞ്ച് പിടിച്ചു പറിയായി മാറി: രമേശ് ചെന്നിത്തല

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.09.2018) സര്‍ക്കാരിന്റെ സാലറി ചലഞ്ച് പിടിച്ചുപറിയായി മാറിയതായി രമേശ് ചെന്നിത്തല. എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ജീവനക്കാരോട് സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്ന അവസ്ഥ ആശങ്കാജനകമാണെന്നും പ്രത്യേക അക്കൗണ്ട് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് പണം വകമാറ്റാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദുരിത ബാധിതര്‍ക്ക് 10,000 രൂപ വെച്ച് നല്‍കുമെന്ന് പറഞ്ഞത് ഇപ്പോഴും ജനങ്ങള്‍ക്ക് കിട്ടിയിട്ടില്ല. സഹകരണ സ്ഥാപനങ്ങളുടെ ലാഭ വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് പറയുന്നതിനോട് യോജിപ്പില്ല. സ്വമേധയ ഫണ്ട് നല്‍കാന്‍ ജീവനക്കാര്‍ തയ്യാറാണ്. ഭീഷണിപ്പെടുത്തിയും, നിര്‍ബന്ധിച്ചും സ്ഥലം മാറ്റിയുമല്ല ഫണ്ട് സ്വരൂപിക്കേണ്ടത്.

സാലറി ചാലഞ്ച് പിടിച്ചു പറിയായി മാറി: രമേശ് ചെന്നിത്തല

പ്രതികാര നടപടി സര്‍വ്വീസ് മേഖലയെ തകര്‍ത്തു. സംസ്ഥാനത്ത് ഭരണ സ്തംഭനമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Kerala, News, Ramesh-Chennithala, Pinarayi-Vijayan, Rain, Politics, Helping hands, Top-Headlines, Salary, Chennithala against Salary challenge. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia