city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വടക്കിന്റെ മണ്ണിനെ പച്ചപുതപ്പിച്ച് യുവജനയാത്രയ്ക്ക് ഉജ്വല തുടക്കം

കാസര്‍കോട്: (www.kasargodvartha.com 24.11.2018) വടക്കിന്റെ മണ്ണിനെ പച്ചപുതപ്പിച്ച് മുസ്ലിം യൂത്ത് ലീഗിന്റെ യുവജനയാത്രയ്ക്ക് മഞ്ചേശ്വരത്ത് ഉജ്വല തുടക്കം. വൈകിട്ട് നാല് മണിക്ക് മഞ്ചേശ്വരം ഉദ്യാവറില്‍ നിന്ന് പ്രയാണമാരംഭിച്ച ജാഥ മുസ്ലിംലീഗ് സംസ്ഥാന സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്  പതാക ഉയർത്തി.

വടക്കിന്റെ മണ്ണിനെ പച്ചപുതപ്പിച്ച് യുവജനയാത്രയ്ക്ക് ഉജ്വല തുടക്കം

'വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം' എന്ന പ്രമേയത്തിലാണ് യൂത്ത് ലീഗ് യുവജന യാത്ര സംഘടിപ്പിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ജാഥ നയിക്കും. ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഉപനായകനാണ്.

കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര മുഖ്യാതിഥിയായിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, പി വി അബ്ദുല്‍ വഹാബ് എംപി, അബ്ദുസ്സമദ് സമദാനി, ഡോ. എം കെ മുനീര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍, സിറാജ് സേട്ട്, യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ സാബിര്‍ ഗഫാര്‍, കെ എം ഷാജി, സി കെ സുബൈര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.


നവംബര്‍ 25 ഞായറാഴ്ച രാവിലെ കുമ്പളയില്‍ നിന്നും പ്രയാണം ആരംഭിക്കുന്ന യുവജന യാത്ര എരിയാല്‍ വഴി നായന്‍മാര്‍മൂലയില്‍ സമാപിക്കും. നവംബര്‍ 26 തിങ്കളാഴ്ച ഉദുമയില്‍ നിന്നും തുടങ്ങി പള്ളിക്കര - കള്ളിച്ചാല്‍ വഴി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളിന് സമീപം സമാപിക്കും. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്ന ജാഥ നവംബര്‍ 27ന് പെരുമ്പയില്‍ നിന്നും പ്രയാണം ആരംഭിക്കും. പിലാത്തറ, കോരമ്പീടിക, ചുടല - കുപ്പം വഴി തളിപറമ്പ ടൗണ്‍ സ്‌ക്വയറില്‍ സമാപിക്കും. 28ന് ധര്‍മ്മശാലയില്‍ നിന്നും ആരംഭിച്ച് വളപ്പട്ടണം വഴി കണ്ണൂര്‍ ടൗണില്‍ സമാപിക്കും. 29ന് എസ് എന്‍ കോളജ് തോട്ടടയില്‍ നിന്നും പ്രയാണം ആരംഭിക്കുന്ന ജാഥ എടക്കാട് ഹൈവേ വഴി തലശ്ശേരി പുതിയ ബസ്സ്സ്റ്റാന്‍ഡ്് പരിസരത്ത് സമാപിക്കും.

കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കുന്ന ജാഥ 30ന് അഴിയൂര്‍ ജുമാ മസ്ജിദിന് സമീപത്ത് നിന്ന് പ്രയാണം ആരംഭിച്ച് വടകര കോട്ടപ്പുറത്ത് സമാപിക്കും. ഡിസംബര്‍ ഒന്നിന് ശനിയാഴ്ച മൂരാട് നിന്നും പ്രയാണം ആരംഭിക്കുന്ന ജാഥ പയ്യോളി, തിക്കോടി വഴി കൊയിലാണ്ടി സമാപിക്കും. ഡിസംബര്‍ രണ്ടിന് ഞായറാഴ്ച പടനിലത്ത് നിന്ന് തുടങ്ങി ചെലവൂര്‍, വെള്ളിമാടക്കുന്ന് വഴി കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. തുടര്‍ന്ന് വയനാട് ജില്ലയിലേക്ക് കടക്കും. മൂന്നിന് തിങ്കളാഴ്ച പനമരത്ത് നിന്നും ആരംഭിക്കുന്ന ജാഥ കണിയാമ്പറ്റ വഴി കല്‍പ്പറ്റയില്‍ സമാപിക്കും. നാലിന് ചൊവ്വാഴ്ച യാത്രയ്ക്ക് വിശ്രമമാണ്. തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ ഡിസംബര്‍ അഞ്ചിന് ബുധനാഴ്ച കൊണ്ടോട്ടി - കൊട്ടപ്പുറത്ത് നിന്ന് ജാഥ ആരംഭിക്കും. കൊണ്ടോട്ടി - കീഴിശ്ശേരി വഴി അരീക്കോട് സമാപിക്കും.

ആറിന് വ്യാഴാഴ്ച മഞ്ചേരിയില്‍ നിന്നും തുടങ്ങുന്ന ജാഥ വള്ളുവമ്പ്രം വഴി മലപ്പുറത്ത് സമാപിക്കും. ഏഴിന് വെള്ളിയാഴ്ച ആലത്തിയൂര്‍ നിന്നും പ്രയാണം ആരംഭിക്കുന്ന ജാഥ തിരൂര്‍ - കോരങ്ങത്ത് സ്റ്റേഡിയത്തില്‍ സമാപിക്കും. എട്ടിന് കൊളപ്പുറത്ത് നിന്നാരംഭിച്ച് തലപ്പാറ, ചെമ്മാട്, പാലം - ചിറമംഗലം വഴി താനൂരില്‍ സമാപിക്കും. ഒമ്പതിന് ചാപ്പനങ്ങാടിയില്‍ നിന്നും തുടങ്ങി പുഴക്കാട്ടിരി വഴി പെരിന്തല്‍മണ്ണ - കോടതിപ്പടി സമാപിക്കും. പാലക്കാട് ജില്ലയില്‍ ഡിസംബര്‍ 10ന് നാട്ടുകല്‍ നിന്നും തുടങ്ങി ആര്യംമ്പാവ്, ചുങ്കം, മണ്ണാര്‍ക്കാട് വഴി കൊങ്ങാട് - ചിറക്കല്‍പടി സമാപിക്കും. 11 ന് ചെര്‍പ്പുളശ്ശേരിയില്‍ നിന്നും പ്രയാണം ആരംഭിക്കുന്ന ജാഥ വേങ്ങാട്ടിരി, വല്ലപ്പുഴ വഴി പട്ടാമ്പിയില്‍ സമാപിക്കും.

തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്ന ജാഥ ഡിസംബര്‍ 12 ബുധനാഴ്ച അണ്ടത്തോട് നിന്നാരംഭിച്ച് എടക്കഴിയൂര്‍, തിരുവത്ര, ചാവക്കാട് സമാപിക്കും. 13 ന് വാടാനപ്പള്ളിയില്‍ നിന്നാരംഭിക്കുന്ന ജാഥ എടമുട്ടം വഴി കൈപ്പമംഗലം - മൂന്ന്പീടികയില്‍ സമാപിക്കും. ഡിസംബര്‍ 14ന് വെള്ളിയാഴ്ച അവധിയായിരിക്കും. തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ജാഥ പര്യടനം നടത്തും.

ഡിസംബര്‍ 15 ന് എറണാകുളം ടൗണില്‍ നിന്നാരംഭിക്കുന്ന ജാഥ തോപ്പുംപടി വഴി മട്ടാഞ്ചേരിയില്‍ സമാപിക്കും. ഡിസംബര്‍ 16ന് ഞായറാഴ്ച ആലുവയില്‍ നിന്നാരംഭിക്കുന്ന ജാഥ ചെമ്പറക്കി പെരുമ്പാവൂരില്‍ സമാപിക്കും. തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്ന ജാഥ ഡിസംബര്‍ 17- തിങ്കളാഴ്ച മടക്കത്താനം ജുമാ മസ്ജിദ് ജംഗ്ഷനില്‍ നിന്നാരംഭിച്ച് തൊടുപുഴ - മങ്ങാട്ടുകവലയില്‍ സമാപിക്കും. തുടര്‍ന്ന് കോട്ടയം ജില്ലയില്‍ പ്രവേശിക്കും. 18ന് ഭരണങ്ങാനത്ത് നിന്നാരംഭിച്ച് ഈരാറ്റുപേട്ടയില്‍ സമാപിക്കും. തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്ന ജാഥ ഡിസംബര്‍ 19ന് മണ്ണഞ്ചേരിയില്‍ നിന്നാരംഭിച്ച് കൈച്ചൂണ്ടിമുക്ക് വഴി ആലപ്പുഴ ടൗണില്‍ സമാപിക്കും.

20ന് തൃക്കുന്നപ്പുഴ - പാനൂരില്‍ നിന്നാരംഭിക്കുന്ന ജാഥ നങ്ങ്യാര്‍ റോഡ് കായംകുളത്ത് സമാപിക്കും. തുടര്‍ന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്ന ജാഥ 21 വെള്ളിയാഴ്ച കുമ്പഴ ജൂമാ മസ്ജിദ് സമീപത്ത് നിന്നാരംഭിച്ച് പത്തനംതിട്ട പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് കൊല്ലം ജില്ലയില്‍ പ്രവേശിക്കുന്ന ജാഥ ഡിസംബര്‍ 22ന് ആശ്രമം ലിങ്ക് റോഡില്‍ നിന്നും ആരംഭിച്ച് കൊട്ടിയത്ത് സമാപിക്കും. ഡിസംബര്‍ 23 ഞായറാഴ്ച അവധിയായിരിക്കും. യുവജന യാത്ര സമാപന സമ്മേളനവും വൈറ്റ് ഗാര്‍ഡ് പരേഡും റാലിയും ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് നടക്കും. വൈറ്റ് ഗാര്‍ഡ് പരേഡ് ജില്ലാ ആസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളില്‍ കടന്ന് പോകാത്ത ജില്ലകളില്‍ ജില്ലാ സമാപനത്തിലും മലപ്പുറം ജില്ലയില്‍ മലപ്പുറത്തും തിരൂരിലും സംഘടിപ്പിക്കും.

Keywords:  Kerala, kasaragod, news, Youth League, Muslim-league, Politics, March, Top-Headlines, MYL Yuvajanayarthra begins 

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia