യുവമോര്‍ച്ചയിലും പോര്; സംസ്ഥാന പ്രസിഡണ്ട് പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ഒരുവിഭാഗം വിട്ടുനില്‍ക്കും
Aug 8, 2018, 19:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.08.2018) ബി ജെ പിക്ക് പുറമെ യുവമോര്‍ച്ചയിലും പോര് കൊഴുക്കുന്നു. യുവമോര്‍ച്ച സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്ത 'മാറാട് മുതല്‍ മഹാരാജാസ് വരെ' എന്ന മുദ്രാവാക്യവുമായി കാഞ്ഞങ്ങാട്ട് നടത്തുന്ന ജാഗ്രതാ സമ്മേളനത്തില്‍ നിന്നും ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം വിട്ടുനില്‍ക്കും.
പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ടും സിപിഎം-പോപ്പുലര്‍ഫ്രണ്ട് കൂട്ടുകെട്ട് തുറന്നുകാണിക്കാനുമാണ് യുവമോര്‍ച്ച സംസ്ഥാനവ്യാപകമായി ജാഗ്രത സാമ്മേളനം നടത്താന്‍ ആഹ്വാനം ചെയ്തത്. ഇതിന്റെ ഭാഗമായി ആഗസ്ത് 12ന് ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് കാഞ്ഞങ്ങാട്ട് നടക്കുന്ന ജാഗ്രതാ സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ഒരുവിഭാഗത്തിന്റെ നീക്കം. പരിപാടി ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ പി പ്രകാശ്ബാബുവാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
പ്രകാശ്ബാബുവിന്റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരെ യുവമോര്‍ച്ച ജില്ലാ നേതൃത്വം നേരത്തേ തന്നെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ മാസം തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന നിര്‍വ്വാഹക സമിതി യോഗത്തിലേക്ക് യുവമോര്‍ച്ച കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല. സംസ്ഥാന കമ്മിറ്റിയിലേക്ക് കാസര്‍കോട് നിന്നുള്ള വനിതാ പ്രതിനിധിയായി കീര്‍ത്തനയെ ജില്ലാ കമ്മിറ്റി അറിയാതെ പ്രസിഡന്റ് പ്രകാശ്ബാബു നിയോഗിച്ചിരുന്നു. ഇതിനെ സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചതിന് ജില്ലകമ്മിറ്റിയെ സംസ്ഥാന പ്രസിഡന്റ് മരവിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാന നിര്‍വ്വാഹക സമിതിയിലേക്ക് ജില്ലയില്‍ നിന്നും ആരെയും ക്ഷണിക്കാതിരുന്നത്.
സംഘടനയില്‍ സജീവ പ്രവര്‍ത്തനമൊന്നും നടത്താത്ത കീര്‍ത്തനയെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് എന്തിനെന്നായിരുന്നു ജില്ലാ കമ്മിറ്റി അംഗങ്ങള്‍ നേതൃത്വത്തോട് ചോദിച്ചത്. എന്നാല്‍ തന്നെ അനുസരിക്കാത്തവര്‍ ആരും സംഘടനയില്‍ വേണ്ടെന്നും അത്തരക്കാര്‍ക്ക് പുറത്തുപോവാമെന്നുമായിരുന്നു സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം. പാര്‍ട്ടിയില്‍ നേരത്തെ വി മുരളീധരന് അനുകൂലിയായിരുന്ന പ്രകാശ് ബാബു പിന്നീട് കൃഷ്ണദാസ്, എം ടി രമേശ് പക്ഷത്തേക്ക് മാറുകയായിരുന്നു. സ്വന്തമായി തനിക്ക് വഴങ്ങുന്നൊരു ടീമായി യുവമോര്‍ച്ചയെ മാറ്റിത്തീര്‍ക്കാനാണ് പ്രകാശ്ബാബു ശ്രമിക്കുന്നതെന്ന് ജില്ലാ നേതൃത്വം പറയുന്നു. അതുകൊണ്ടു തന്നെയാണ് സംസ്ഥാന പ്രസിഡണ്ട് പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ജില്ലാ നേതൃത്വത്തിലെ ഒരുവിഭാഗം ആലോചിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, Yuvamorcha, Political party, Politics, Controversy in Yuvamorcha
< !- START disable copy paste -->