പാര്‍ട്ടി ഓഫീസിന്റെ വഴി തടസപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ കോടതി നിയോഗിച്ച കമ്മീഷനെത്തിയപ്പോള്‍ അയല്‍വാസിയായ സ്ത്രീയും ഭര്‍ത്താവും മകനും ചേര്‍ന്ന് അക്രമിച്ചു, 2 ലീഗ് നേതാക്കള്‍ക്ക് പരിക്ക്
Jul 2, 2019, 20:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.07.2019) പാര്‍ട്ടി ഓഫീസിന്റെ വഴി തടസപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ കോടതി നിയോഗിച്ച കമ്മീഷനെത്തിയപ്പോള്‍ അയല്‍വാസിയായ സ്ത്രീയും ഭര്‍ത്താവും മകനും ചേര്‍ന്ന് ലീഗ് നേതാക്കളെ അക്രമിച്ചു. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് എം പി ജാഫര്‍(46), ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ചൊവ്വാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് പുതിയകോട്ടയിലാണ് സംഭവം. പുതിയകോട്ടയില്‍ ടൗണ്‍ ഹാളിന് സമീപം മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിക്ക് വേണ്ടി ഓഫീസിനായി കഴിഞ്ഞ വര്‍ഷമാണ് ആഇഷ എന്ന സ്ത്രീയില്‍ നിന്നും സ്ഥലവും കെട്ടിടവും വാങ്ങിയത്. ആഇഷയുടെ സഹോദരിയായ കുഞ്ഞിപ്പാത്തുവും ഭര്‍ത്താവും മകനും ചേര്‍ന്ന് ലീഗ് ഓഫീസിലേക്കുള്ള വഴി കല്ലും മറ്റും വെച്ച് തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ലീഗ് നേതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് സ്ഥലം പരിശോധിക്കാനായി കോടതി കമ്മീഷനെ നിയോഗിച്ചിരുന്നു. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടോടെ കമ്മീഷന് സ്ഥലം പരിശോധിക്കാന്‍ എത്തുകയായിരുന്നു. ഈ സമയം അക്രമം ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കിയ ലീഗ് നേതാക്കള്‍ സ്ഥലത്തേക്ക് പോകാതെ തൊട്ടടുത്തുള്ള ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ഇരിക്കുകയായിരുന്നു. ഇതോടെ പ്രകോപിതരായ കുഞ്ഞിപ്പാത്തുവും ഭര്‍ത്താവ് ഹമീദും മകന് ഷഫീഖും മറ്റൊരു സ്ത്രീയും ചേര്‍ന്ന് ഹോട്ടലിലേക്ക് എത്തി തങ്ങളെ പുറത്തേക്ക് വലിച്ചിറക്കി മര്ദിക്കുകകയായിരുന്നുവെന്ന് അക്രമിത്തിനിരയായ ലീഗ് നേതാവ് എം പി ജാഫര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്റെ കൈയ്യെല്ല് പൊട്ടുകയും പഞ്ച് കൊണ്ട് ഇടിച്ചതിനെ തുടര്‍ന്ന് മൂക്കിനും നാവിനും മറ്റും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധിപേര്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമണമെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. പരിക്കേറ്റ ഇരുവരെയും പിന്നീട് അതിഞ്ഞാലിലെ കേരള ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂശ നല്കിയ ശേഷമാണ് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയത്.
Keywords: Kerala, Kanhangad, news, Muslim-league, Politics, Attack, Assault, IUML Leaders attacked