city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാര്‍ട്ടി ഓഫീസിന്റെ വഴി തടസപ്പെടുത്തിയത് അന്വേഷിക്കാന്‍ കോടതി നിയോഗിച്ച കമ്മീഷനെത്തിയപ്പോള്‍ അയല്‍വാസിയായ സ്ത്രീയും ഭര്‍ത്താവും മകനും ചേര്‍ന്ന് ലീഗ് നേതാക്കളെ അക്രമിച്ച സംഭവം സിപിഎമ്മിന്റെ ഗൂഡാലോചന; ആരോപണവുമായി മുസ്ലിം ലീഗ്

കാസര്‍കോട്: (www.kasargodvartha.com 06.07.2019) പാര്‍ട്ടി ഓഫീസിന്റെ വഴി തടസപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ കോടതി നിയോഗിച്ച കമ്മീഷനെത്തിയപ്പോള്‍ അയല്‍വാസിയായ സ്ത്രീയും ഭര്‍ത്താവും മകനും ചേര്‍ന്ന് ലീഗ് നേതാക്കളെ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ് രംഗത്ത്. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് എം പി ജാഫറിനേയും ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാനെയും ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവം ഹീനവും പ്രതിഷേധര്‍വുമാണെന്ന് മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.

മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെയുള്ള ആക്രമത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പത്രം ആക്രമികളെ സഹായിക്കുന്ന തരത്തിലും പരസ്പര വിരുദ്ധമായും വാര്‍ത്തകള്‍ നല്‍കുയാന്ന്. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ കള്ളക്കേസ് ചുമത്താന്‍ സമ്മര്‍ദം ചെലുത്തുകയും ആക്രമികളെ സംരക്ഷിക്കുകയും ചെയ്യുകയാണ്. യാതൊരു പ്രകോപനവുമില്ലാതെ മുസ്ലിം ലീഗ് നേതാക്കളെ അന്യായമായി ആക്രമിച്ച് കോടതിയിലുള്ള കേസിനെ അട്ടിമറിക്കാനും കോടതി നിയമിച്ച കമ്മീഷനെ ഭീഷണിപ്പെടുത്താനുമാണ് ആക്രമികളെ സംരക്ഷിച്ച് കൊണ്ട് സിപിഎം ശ്രമിക്കുന്നത്. ഇത് തരം താണ രാഷ്ട്രീയമാണ്. എ അബ്ദുര്‍ റഹ് മാന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് പുതിയകോട്ടയിലാണ് സംഭവം. പുതിയകോട്ടയില്‍ ടൗണ്‍ ഹാളിന് സമീപം മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിക്ക് വേണ്ടി ഓഫീസിനായി കഴിഞ്ഞ വര്‍ഷമാണ് ആഇഷ എന്ന സ്ത്രീയില്‍ നിന്നും സ്ഥലവും കെട്ടിടവും വാങ്ങിയത്. ആഇഷയുടെ സഹോദരിയായ കുഞ്ഞിപ്പാത്തുവും ഭര്‍ത്താവും മകനും ചേര്‍ന്ന് ലീഗ് ഓഫീസിലേക്കുള്ള വഴി കല്ലും മറ്റും വെച്ച് തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ലീഗ് നേതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

പാര്‍ട്ടി ഓഫീസിന്റെ വഴി തടസപ്പെടുത്തിയത് അന്വേഷിക്കാന്‍ കോടതി നിയോഗിച്ച കമ്മീഷനെത്തിയപ്പോള്‍ അയല്‍വാസിയായ സ്ത്രീയും ഭര്‍ത്താവും മകനും ചേര്‍ന്ന് ലീഗ് നേതാക്കളെ അക്രമിച്ച സംഭവം സിപിഎമ്മിന്റെ ഗൂഡാലോചന; ആരോപണവുമായി മുസ്ലിം ലീഗ്

ഇതേ തുടര്‍ന്ന് സ്ഥലം പരിശോധിക്കാനായി കോടതി കമ്മീഷനെ നിയോഗിച്ചിരുന്നു. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടോടെ കമ്മീഷന്‍ സ്ഥലം പരിശോധിക്കാന്‍ എത്തുകയായിരുന്നു. ഈ സമയം അക്രമം ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസിലാക്കിയ ലീഗ് നേതാക്കള്‍ സ്ഥലത്തേക്ക് പോകാതെ തൊട്ടടുത്തുള്ള ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ഇരിക്കുകയായിരുന്നു. ഇതോടെ പ്രകോപിതരായ കുഞ്ഞിപ്പാത്തുവും ഭര്‍ത്താവ് ഹമീദും മകന്‍ ഷഫീഖും മറ്റൊരു സ്ത്രീയും ചേര്‍ന്ന് ഹോട്ടലിലേക്ക് എത്തി തങ്ങളെ പുറത്തേക്ക് വലിച്ചിറക്കി മര്‍ദിക്കുകകയായിരുന്നുവെന്നാണ് പരാതി. വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്റെ കൈയ്യെല്ല് പൊട്ടുകയും പഞ്ച് കൊണ്ട് ഇടിച്ചതിനെ തുടര്‍ന്ന് മൂക്കിനും നാവിനും മറ്റും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, IUML, Political party, Attack, CPM, enquiry, Politics, IUML against CPM

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia