ഷബീറിന്റെ മരണം: നഷ്ടമായത് മികച്ച ഓള്‍റൗണ്ടര്‍ ക്രിക്കറ്ററെ
Aug 30, 2019, 18:52 IST
തളങ്കര: (www.kasargodvartha.com 30.08.2019) ജില്ലയ്ക്കും ദുബൈയിലെ വിവിധ ക്ലബുകള്‍ക്കും നിരവധി ട്രോഫികള്‍ നേടിക്കൊടുത്ത മികച്ച ക്രിക്കറ്ററെയാണ് ഷബീറിന്റെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്. അണ്ടര്‍ 19 സോണല്‍ മത്സരങ്ങളില്‍ ജില്ലയ്ക്ക് വേണ്ടി ജഴ്‌സിയണിഞ്ഞ ഷബീര്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇതിന് ശേഷവും നിരവധി മത്സരങ്ങളിലും ഷബീര്‍ പാഡണിഞ്ഞതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ കൂടിയായ കെ എം അബ്ദുര്‍ റഹ് മാന്‍ അനുസ്മരിച്ചു.
തെരുവത്ത് മെഡോണ സ്‌കൂളിലും തളങ്കര മുസ്ലിം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ക്രിക്കറ്റിലും ഫുട്‌ബോളിലും അതീവതല്‍പരനായിരുന്നു ഷബീര്‍ എന്ന് സുഹൃത്തുക്കള്‍ പറയുന്നു. ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ തിളങ്ങുന്ന ഷബീര്‍ മികച്ച ഓള്‍റൗണ്ടര്‍ ആയാണ് അറിയപ്പെട്ടിരുന്നത്.
തളങ്കര തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂടിയായിരുന്നു ഷബീര്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഏറെക്കാലം ഗള്‍ഫിലായിരുന്നു. അവിടെ പ്രമുഖ ടീമായ എന്‍ എം സിക്ക് വേണ്ടിയും വെല്‍ഫിറ്റ് ഉള്‍പ്പെടെയുള്ള ടീമുകള്‍ക്ക് വേണ്ടിയും ഷബീര്‍ കളത്തിലിറങ്ങിയിരുന്നു. നാട്ടിലെത്തിയ ശേഷം രണ്ട് മാസം മുമ്പ് ബിസിനസ് ആവശ്യത്തിനായി ഗോവയിലേക്ക് പോയതായിരുന്നു. അവിടെ വെച്ച് പനി ബാധിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയും 12 ദിവസം ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി വിശ്രമത്തിലായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഭക്ഷണം കഴിച്ച ശേഷം വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായ ഷബീറിന്റെ മരണം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. സഹപ്രവര്‍ത്തകന്റെ ആകസ്മികമായ വേര്‍പാടില്‍ മനംനൊന്തുകഴിയുകയാണ് തെരുവത്തെയും തളങ്കരയിലെയും ഷബീറിന്റെ സുഹൃത്തുക്കളും ആരാധകരും. ഷബീറിന്റെ നിര്യാണത്തില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനും തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബും അനുശോചിച്ചു.
കളിയോടൊപ്പം അശരണരുടെ കണ്ണീരൊപ്പുന്നതിലും സമയം കണ്ടെത്തിയിരുന്ന ഷബീര്‍ മികച്ച സാമൂഹ്യപ്രവര്‍ത്തകനും കൂടിയായിരുന്നു. ഇക്കഴിഞ്ഞ റമദാനില്‍ 30 ദിവസവും കാസര്‍കോട് ഗവ. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കും ഭക്ഷണം എത്തിച്ചുനല്‍കാനും ഷബീര്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
പരേതനായ പൊയക്കര ഉമ്പു - സൗദ ദമ്പതികളുടെ മകനാണ് ഷബീര്‍. ഭാര്യ: ഷാഹിന. മക്കള്‍: നദ ഫാത്വിമ, നസീം, നസ്വാന്‍. സഹോദരങ്ങള്‍: നൂര്‍ജഹാന്‍, നിഷാദ്, ജബ്‌ന. ഖബറടക്കം വെള്ളിയാഴ്ച മഗ് രിബ് നിസ്‌കാരാനന്തരം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thalangara, Kerala, news, Sports, cricket, Death, Obituary, Shabeer no more < !- START disable copy paste -->