വെല്‍ഡിംഗ് തൊഴിലാളി ജോലിക്കിടെ വീണ് മരിച്ചു
Jan 29, 2017, 18:05 IST
പിലിക്കോട്: (www.kasargodvartha.com 29.01.2017) വെല്‍ഡിംഗ് ജോലിക്കിടെ യുവാവ് തെങ്ങില്‍ നിന്നും വീണ് മരിച്ചു. കാലിക്കടവ് കരക്കേരുവിലെ എ പി രതീഷ്(34) ആണ് മരിച്ചത്. ചീമേനി ബട്ടര്‍ഫ്‌ളൈ എഞ്ചിനീയറിംഗ് വര്‍ക്‌സ് സ്ഥാപനയുടമായാണ്. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ കാഞ്ഞങ്ങാട് മാവുങ്കാലില്‍ വെല്‍ഡിംഗ് ജോലിക്കിടെയാണ് അപകടം.
വീടിന് മുകളില്‍ തേങ്ങ വീഴുന്നത് തടയാന്‍ തെങ്ങിന് ചുറ്റും ഇരുമ്പ് വലയം നിര്‍മിക്കുന്നതിനിടയില്‍ കാല്‍ തെറ്റി വീഴുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മംഗളുരൂവില്‍ കൊണ്ടു പോയെങ്കിലും യാത്രമധ്യേ മരണപ്പെടുകയായിരുന്നു.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ സംസ്‌കരിക്കും. സി പി എം പിലിക്കോട് കരക്കേരു ബ്രാഞ്ച് സെക്രട്ടറി കെ സുകുമാരന്റെയും എ പി മണിയുടെയും മകനാണ്. ഭാര്യ: ഉജിത (ചീമേനി പട്ടോളി). മക്കള്‍: അനാമിക. സഹോദരി സുമ.
keywords: death, Obituary, Kanhangad, Pilicode, Youth, worker,welding worker,A P Ratheesh,hospital,postmortem, welding worker died