വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു
Sep 4, 2016, 09:30 IST
മുള്ളേരിയ: (www.kasargodvartha.com 04.09.2016) കാറപകടത്തില്‍ പരിക്കേറ്റ് വീട്ടില്‍ വിശ്രമത്തിലായിരുന്ന ഡോക്ടര്‍ മരിച്ചു. മുള്ളേരിയയിലെ കൃഷ്ണ നഴ്‌സിംഗ് ഹോം സ്ഥാപകന്‍ ഗാഡിഗുഡ്ഡെ റോഡിലെ ഡോ. വി കേശവ ഭട്ട് (87) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് മംഗളൂരുവില്‍ ഉണ്ടായ കാറപകടത്തിലാണ് കേശവ ഭട്ടിന് പരിക്കേറ്റത്. എട്ടുദിവസത്തോളം മംഗളൂരുവിലെ ആശുപത്രിയിലും പിന്നീട് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. പരിക്കേറ്റ് ഭേദമായതിനെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു.
ഭാര്യ: പരേതയായ സരസ്വതി. മക്കള്‍: ഡോ. വി വി രമണ, സുമതി, ഗംഗാപ്രസന്ന. മരുമക്കള്‍: ഡോ. കലാവതി, രാമകൃഷ്ണ, കൃഷ്ണഭട്ട്. സഹോദരന്‍: സുബ്രഹ്മണ്യഭട്ട്.
Keywords : Accident, Doctor, Death, Obituary, Mulleria, Mangalore.