റോഡ് പണിക്കിടെ കുഴിയില്‍വീണ് മധ്യപ്രദേശ് സ്വദേശി മരിച്ചു
Sep 3, 2015, 10:18 IST
പെരിയ: (www.kasargodvartha.com 03/09/2015) കല്യോട്ട് റോഡ് പണിക്കിടെ കുഴിയില്‍വീണ് മധ്യപ്രദേശ് സ്വദേശി മരണപ്പെട്ടു. മധ്യപ്രദേശിലെ ഈശ്വറിന്റെ മകന് അഖിലേഷ് (26) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കല്യോട്ട് ആറാട്ടുകടവ് റോഡിന്റെ അറ്റകുറ്റപണികള്‍ മറ്റുതൊഴിലാളികള്ക്കൊപ്പം ചെയ്യുകയായിരുന്ന അഖിലേഷ് അബദ്ധത്തില്‍ റോഡരികിലെ മണ്ണെടുത്ത കുഴിയില്‍ വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഖിലേഷിനെ ഉടന്‍തന്നെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണം സംഭവിച്ചു. പ്രദേശവാസിയായ മാധവന് നായരുടെ മൊഴിയനുസരിച്ച് ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Keywords : Kasaragod, Kerala, Periya, Obituary, Madhya Pradesh, Kalliyot, Road Work, Road worker dies, Avenue
Advertisement: