യുവാവ് തലക്കടിയേറ്റു മരിച്ച നിലയില്‍
May 29, 2012, 10:30 IST
നീലേശ്വരം: യുവാവിനെ തലക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ അട്ക്കത്ത് പറമ്പിലെ കാഞ്ഞിരംവളപ്പില്‍ വേണുവിന്റെ (42) മൃതദേഹമാണ് തിങ്കളാഴ്ച രാത്രി പതിനൊന്നര മണിയോടെ അട്ക്കത്ത് പറമ്പ് കമ്പ്യൂട്ടര്‍ സെന്ററിന് സമീപം കണ്ടെത്തിയത്.
നീലേശ്വരം പോലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് ചോദ്യം ചെയ്തുവരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് വേണുവെന്ന് പോലീസ് പറഞ്ഞു. കാസര്‍കോട് ക്രൈംബ്രാഞ്ചിലെ ഒരു പോലീസുകാരനാണ് മൃതദേഹം ആദ്യം കണ്ടത്. ഇദ്ദേഹം വേണുവിന്റെ അയല്‍ വാസിയാണ്.
തിങ്കളാഴ്ച സ്ഥലത്തെ ക്ഷേത്ര ഭണ്ടാരം പൊളിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് വേണുവിനെ ചിലര്‍ വീട്ടില്‍ നിന്നിറക്കികൊണ്ടുപോയതാണെന്ന് സഹോദരി ശാന്ത പോലീസിന് മൊഴി നല്‍കി.
മുള്ളേരിയ സ്വദേശിനി ശോഭയാണ് ഭാര്യ. മക്കള്‍: ശരത്, ശരണ്യ. മറ്റു സഹോദരങ്ങള്‍: ബാലന്‍, അശോകന്‍, വിജയന്‍, ഗീത്, , രവി. പരേതയായ വളപ്പില്‍ മാധവിയാണ് മാതാവ്. നീലേശ്വരം സി.ഐ സുനില്‍ കുമാറാണ് കേസന്വേഷിക്കുന്നത്.
Keywords: Nileswar, Madikai, Murder, Police