യാത്രയായത് പൂരക്കളി കലാരംഗത്തെ നിറസാന്നിദ്ധ്യം
Jul 15, 2016, 10:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 15/07/2016) മുകയ സമുദായത്തിലെ അപൂര്‍വ്വം പൂരക്കളി പണിക്കരിലൊരാളാണ് വ്യാഴാഴ്ച നിര്യാതനായ എടാട്ടുമ്മലിലെ മൂത്തലരാമന്‍ പണിക്കര്‍. 2008 ല്‍ കേരള ഫോക് ലോര്‍ അക്കാദമിയുടെ പൂരക്കളിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. കൂലേരി ഗവ. എല്‍.പി സ്‌കൂളില്‍ നിന്നും ഏഴാം ക്ലാസ്സ് പഠനം പൂര്‍ത്തിയാക്കിയശേഷം പതിമൂന്നാം വയസില്‍ കടിയാന്‍ കുഞ്ഞിരാമന്‍ പണിക്കരുടെ കീഴില്‍ പൂരക്കളിപഠനം തുടങ്ങി. കൊയോങ്കരപയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.
കാടങ്കോട് പുന്നക്കാല്‍ ഭഗവതി ക്ഷേത്രം, നീലേശ്വരം ആര്യക്കര ഭഗവതി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ പണിക്കരായി കളിച്ചിരുന്നു. കാടങ്കോട് ക്ഷേത്രത്തിലെ ഒന്നാം അവകാശിയായിരുന്നു. പൂരോത്സവ കാലത്ത് കൊയോങ്കര പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിലെ
സ്ഥിരം സാന്നിധ്യവുമായിരുന്നു.

Keywords: Kasaragod, Kerala, Trikaripur, Death, Obituary, Edattummal Moothalaraman Panikkar passes away.