മഞ്ഞപ്പിത്തം ബാധിച്ച് മകള്‍ കൂടി മരിച്ചു; അബ്ദുര്‍ റസാഖിന് നഷ്ടമായത് മൂന്നു മക്കളെ
Feb 9, 2013, 13:05 IST
പത്ത് വര്‍ഷം മുമ്പ് അബ്ദുര്‍ റസാഖിന്റെ മകന്‍ റസീന്‍ ഖാനും (ആറ് മാസം), ഒമ്പത് വര്‍ഷം മുമ്പ് മകള്‍ സാനിയ മിന്‍സയും (രണ്ട് മാസം) അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ഇതിനിടയിലാണ് പ്രതീക്ഷയോടെ വളര്‍ത്തിയ ഏക മകള്‍ കൂടി ഇവര്‍ക്ക് നഷ്ടമായത്.
നാല് ദിവസം മുമ്പാണ് ഫാത്വിമത്ത് സിയയെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു.
ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് ഫാത്വിമത്ത് സിയയും മരണത്തിന് കീഴടങ്ങിയത്. വിദ്യാനഗര്‍ ചെട്ടുംകുഴി കെ.എസ്. അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സിയ. മാതാവ് മെഹജബിന്‍. മൃതദേഹം ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച് ഖബറടക്കും.
Keywords: Jaundice, Student, Obituary, Mangalore hospital, Madhur, Kasaragod, Kerala, Kasargod Vartha, Malayalam news