മഞ്ഞപ്പിത്തം ബാധിച്ച് 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
Oct 1, 2016, 15:00 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 01/10/2016) പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനി മഞ്ഞപ്പിത്തം കൂടി ബാധിച്ച് മരിച്ചു. വെള്ളരിക്കുണ്ടിലെ ചുമട്ടുതൊഴിലാളി പന്നിത്തടത്തെ നരിക്കുഴി ജോണി - റീന ദമ്പതികളുടെ മകളായ ശില്‍പ(15)യാണ് മരിച്ചത്.
ഒരാഴ്ച മുമ്പ് പനിയും ഛര്‍ദിയും ബാധിച്ച് പെണ്‍കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനി വിട്ടുമാറിയിരുന്നില്ല. ഇതിനിടയില്‍ ശില്‍പയ്ക്ക് മഞ്ഞപ്പിത്തം കൂടി ബാധിച്ചതായി പരിശോധനയില്‍ തെളിഞ്ഞു. വയര്‍ വീര്‍ത്ത് വരികയും ചെയ്തു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. മരണത്തില്‍ ദുരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ വെള്ളരിക്കുണ്ട് പോലീസ് മംഗളൂരുവിലെ ആശുപത്രിയിലെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. നല്ലൊരു കായിക താരം കൂടിയായ ശില്‍പ കബഡി മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. ഷെറിന്‍, ഷെബിന എന്നിവര്‍ സഹോദരങ്ങളാണ്.
Keywords : Fever, Student, Death, Obituary, Hospital, Treatment, Vellarikundu, Kasaragod, Shilpa.