പീഡനത്തിനിരയായ ദളിത് യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചു
Aug 16, 2013, 15:22 IST
കാസര്‍കോട്: പീഡനത്തിനിരയായ ദളിത് യുവതി പ്രസവിച്ച കുഞ്ഞ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. ഒന്നരമാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് വ്യാഴാഴ്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴി മരിച്ചത്. മുള്ളേരിയയിലെ പത്തൊന്‍പതുകാരിയായ യുവതി പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. യുവതിയെ 12 ഓളം പേര് ചേര്‍ന്ന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയിരുന്നു.
പിന്നീട് പ്രസവിച്ച യുവതി കുഞ്ഞിനൊപ്പം മഹിളാ മന്ദിരത്തില്‍ താമസിച്ചുവരികയായിരുന്നു. യുവതി പ്രസവിച്ചതോടെയാണ് പീഡന സംഭവം പുറത്തുവന്നത്. സംഭവത്തില്‍ മുള്ളേരിയ ബേങ്ങത്തടുക്കയിലെ എം. വിനോദ് (33), കാറഡുക്ക കര്‍മംതോടി കാവുങ്കാലിലെ രാജേഷ് (32) എന്നിവരെ കേസന്വേഷിക്കുന്ന എസ്.എം.എസ് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്ര നായക് അറസ്റ്റ് ചെയ്തിരുന്നു.
ചാരായക്കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയവേ രാജേഷ് കാസര്‍കോട് സബ്ജയിലില്‍ നിന്നും തടവു ചാടുകയും പിന്നീട് പിടിക്കപ്പെടുകയും ചെയ്തിരുന്നു. യുവതിയെ പീഡിപ്പിച്ച മറ്റുള്ളവരെ ഇനിയും പിടികിട്ടിയിട്ടില്ല.
Also read:
ഈജിപ്തില്‍ 623 മരണം; പ്രതിഷേധ റാലിക്ക് മുസ്ലീം ബ്രദര്‍ഹുഡിന്റെ ആഹ്വാനം

Keywords: Kasaragod, Baby, Obituary, Kerala, Hospital, Mulleria, Arrest, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.