ദിനേശ് ബീഡി കമ്പനിയിലേക്ക് ജോലിക്കായി പുറപ്പെട്ട വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
Jan 24, 2017, 11:52 IST
കാസര്‍കോട്: (www.kasargodvartha.com 24/01/2017) ദിനേശ് ബീഡി കമ്പനിയിലേക്ക് ജോലിക്കായി പുറപ്പെട്ട വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കോളിയടുക്കം വയലാംകുഴി ചാര്‍ത്ത്മൂലയിലെ പരേതനായ രാജന്റെ ഭാര്യ പത്മാവതി (55) ആണ് മരിച്ചത്. കോളിയടുക്കത്തെ ദിനേശ് ബീഡി കമ്പനിയിലെ ജീവനക്കാരിയാണ്.
ചൊവ്വാഴ്ച രാവിലെ 7.30 മണിയോടെ ജോലിക്കായി പുറപ്പെട്ട പത്മാവതിയെ വഴിയില്‍ കുഴഞ്ഞുവീഴുന്നതുകണ്ട് യാത്രക്കാരന്‍ ഉടന്‍തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏകമകള്‍: അശ്വതി. മരുമകന്‍: പ്രദീപ്. സഹോദരങ്ങള്‍: ബാലന്‍, ശീലാവതി, ഭാര്‍ഗവി.

Keywords: Kasaragod, Kerala, Housewife, Obituary, Koliyadukkam Vayalamkuzhi Charthumoola Pathmavathi