തേങ്ങ പെറുക്കുന്നതിനിടെ തലകറങ്ങി കുളത്തില്‍ വീണ് റിട്ട. അധ്യാപകന്‍ മരിച്ചു
Aug 10, 2014, 19:06 IST
രാജപുരം: (www.kasargodvartha.com 10.08.2014) തേങ്ങ പെറുക്കിയെടുക്കുന്നതിനിടെ തലകറങ്ങി വീണ് റിട്ട. പ്രധാനാധ്യാപകന്‍ മരിച്ചു. മാലക്കല്ല് സ്വകാര്യ ആശുപത്രിക്ക് സമീപത്തെ കൊല്ലംപറമ്പില്‍ തോമസാ (75)ണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
വീടിനടുത്ത തോട്ടത്തില്‍ നിന്നും തേങ്ങ പെറുക്കാന്‍ പോകുന്നതിനിടെ തലകറങ്ങി കുളത്തിലേക്ക് വീഴുകയായിരുന്നു. ശബ്ദംകേട്ട് വീട്ടുകാര്‍ ഓടിയെത്തി കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.
ദീര്‍ഘകാലം രാജപുരം സ്‌കൂളില്‍ പ്രധാനാധ്യാപകനായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3.30ന് മാലക്കല്ല് ലൂര്‍ദ് മാത ദേവാലയത്തില്‍. ഭാര്യ: മേരി ചാരത്ത് കുടുംബാംഗം. മക്കള്‍: സജി കെ തോമസ് (ചാര്‍ട്ടേര്‍ഡ് അക്കൗണ്ട് എറണാകുളം), സതീഷ് കെ തോമസ് (ഫിസിയോ തെറാപ്പിസ്റ്റ്). മരുമക്കള്‍: ലെയന, അലീന.

Keywords : Kasaragod, Teacher, Death, Obituary, Rajapuram, Thomas, Sunday, Pond, House.