ഡോക്ടറും മകളും സഞ്ചരിച്ച കാറില്‍ K.S.R.T.C. ബസിടിച്ച് മകള്‍ മരിച്ചു
Oct 12, 2012, 23:33 IST
മുള്ളേരിയ: ഡോകട്റും മകളും സഞ്ചരിക്കുകയായിരുന്ന കാറില്‍ കെ.എസ്.ആര്.ടി.സി. ബസിടിച്ച് മൂന്ന് വയസുകാരിയായ മകള്മരിച്ചു. കര്‍ണാടക അതിര്‍ത്തിയായ ഗ്വാളിമുകത്ത് വെള്ളിയാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടമുണ്ടായത്. ബദിയടുക്ക സ്വദേശിയും സുള്ള്യ കെ.വി.ജി. മെഡിക്കല്‍ കോളേജിലെ അനസ്തേഷ്യ വിദഗ്ദ്ധന് ഡോ. ശങ്കരനാരായണന്-സൗമ്യ ദമ്പതികളുടെ ഏകമകള്‍ ആരാദ്യ(മൂന്ന്)യാണ് മരിച്ചത്.
ഡോ. ശങ്കര നാരായണനെ (38) ഗുരുതരമായ പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുള്ള്യയില്‍ നിന്നും ബദിയടുക്കയിലെ വീട്ടിലേക്ക് മകളോടൊപ്പം കാറില്വരുമ്പോള് കാസര്‍കോട് ഭാഗത്തുനിന്നും സുള്ള്യയിലേക്ക് പോവുകയായിരുന്ന കേരള കെ.എസ്.ആര്.ടി.സി. ബസിടിച്ചാണ് അപകടമുണ്ടായാത്. പരിക്കേറ്റ് ഡോക്ടറേയും മകളെയും ഉടന്‍തന്നെ നാട്ടുകാര്‍ കൊല്ലംപാറയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ആരാദ്യ മരിച്ചിരുന്നു.
കര്‍ണാടക സാംബി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആധൂര്‍ പോലീസും അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.

Keywords: Kasaragod, Mulleria, Accidental-Death, Obituary, Doctor, Car, KSRTC-bus, Injured, Kerala.