ചട്ടഞ്ചാലില്‍ യുവാവിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
May 1, 2013, 17:49 IST
ചട്ടഞ്ചാല്‍: ചട്ടഞ്ചാലില്‍ യുവാവിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോളജിന് സമീപമാണ് ചട്ടഞ്ചാല്‍ പുത്തരിയടുക്കം സ്വദേശിയായ കൃഷ്ണനെയാണ് (28) കൊലപ്പെടുത്തിയനിലയില്‍ റോഡരികില്‍ കണ്ടെത്തിയത്.
കഴുത്ത് മുറുക്കി കൊലപ്പെടുത്തിയതായാണ് പ്രാഥമിക നിഗമനം. കൃഷ്ണന്റെ കഴുത്തില്‍ ചെറിയ തോര്‍ത്ത് മുണ്ട് ചുറ്റിയനിലയിലാണ്. നാക്ക് പുറത്തേക്ക് തളളിയിരുന്നു. മൃതദേഹത്തിന് സമീപം രണ്ട് ബീയര്‍ കുപ്പി, മിനറല്‍ വാട്ടര്‍, പ്ലാസ്റ്റിക്ക് സഞ്ചി എന്നിവയും കുറച്ചു ദൂരെമാറി ഭക്ഷണംകഴിച്ചതിന്റെ ഇലയും കണ്ടെത്തിയിട്ടുണ്ട്. ഷര്‍ട്ട് അഴിച്ചുമാറ്റിയ നിലയിലാണ്. കാവി മുണ്ടാണ് വേഷം.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സൂചനയുണ്ട്. നവാസ് എന്ന യുവാവിനോടൊപ്പം മദ്യപിച്ചശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായും പിന്നീട് കൃഷ്ണനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് വിവരം.
വൈകുന്നേരം 3.30 മണിയോടെ തൊട്ടടുത്ത വീട്ടില്‍ എത്തിയ നവാസ് താന്‍ സുഹൃത്തായ കൃഷ്ണനെ കൊലപ്പെടുത്തിയതായും വിവരം പോലീസില്‍ വിളിച്ചറിയിക്കണമെന്നും പറഞ്ഞിരുന്നു. സംഭവം ചട്ടഞ്ചാല്‍ ടൗണിലുള്ളവരെ അറിയിക്കാന്‍ പോവുകയാണെന്നപറഞ്ഞാണ് നവാസ് പോയതെന്ന് വീട്ടുകാര്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.
ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് കോളജിന് സമീപം റോഡില്‍ നിന്നും 200 മീറ്റര്‍ അകലെ വിജനമായ സ്ഥലത്താണ് മൃതദേഹം കാണപ്പെട്ടത്.
വിവരമറിഞ്ഞ് കാസര്‍കോട് ഡി.വൈ.എസ്.പി. മോഹന ചന്ദ്രന്‍, സി.ഐ. സി.കെ. സുനില്‍കുമാര്‍, എസ്.ഐ. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. വിരലടയാളവിദഗ്ദ്ധരും പോലീസ് നായയും സ്ഥലത്തെത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് അയക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പുത്തിരിയടുക്കത്തെ പരേതനായ മായിലന്‍-ചോമു ദമ്പതികളുടെ മകനാണ് മരിച്ച കൃഷ്ണന്‍. കൂലിപ്പണിക്കാരനാണ്. സഹോദരങ്ങള്‍: ഗോവിന്ദന്‍, ചന്ദ്രന്‍, ഉഷ, രമേശന്‍, ശിവന്‍, ശിവരാമന്‍, സിന്ധു. ഇതില്‍ സഹോദരന്‍ ചന്ദ്രന്‍ ഏഴ് മാസം മുമ്പ് മരിച്ചിരുന്നു.
Updated
Keywords: Police, Murder, Obituary, Chattanchal, Kasaragod, Kerala, Puthariyadukkam, Krishnan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.