കുളിക്കാന്‍ ചാലിലേക്ക് പോയ വീട്ടമ്മ മുങ്ങിമരിച്ച നിലയില്‍
Jul 23, 2016, 20:59 IST
നീലേശ്വരം: (www.kasargodvartha.com 23/07/2016) കുളിക്കാന്‍ ചാലിലേക്ക് പോയ വീട്ടമ്മയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചോയ്യങ്കോട് കൂവാറ്റിയിലെ പരേതനായ കുഞ്ഞികൃഷ്ണന്റെ ഭാര്യ കണ്ടത്തുപുരയില്‍ ഗീത ( 55) യെയാണ് കൂവാറ്റി ചാലില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകിട്ട് അഞ്ച് മണിക്കാണ് സംഭവം. അയല്‍വാസിയായ സ്ത്രീ ഗീത ചാലിലൂടെ ഒഴുകി വരുന്നത് കണ്ട് കരയിലേക്ക് വലിച്ച് കയറ്റി നാട്ടുകാരുടെ സഹായത്താല്‍ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിലെത്തിക്കുമ്പോഴേക്കും വഴി മധ്യേ മരണം സംഭവിച്ചു. മക്കള്‍. ശ്രീന, ശ്രീജ. മരുമകന്‍: പ്രസാദ്. സഹോദരങ്ങള്‍. വെള്ളുങ്ങ, കുമാരന്‍ (സി പി എം കൂവാറ്റി ബ്രാഞ്ച് അംഗം), പാറ്റ.

Keywords : Nileshwaram, Death, House-wife, Kasaragod, Hospital, Obituary, Geetha.