ഓട്ടോ ഡ്രൈവര്‍ ജോലിക്കിടയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Oct 11, 2014, 13:00 IST
കുറ്റിക്കോല്‍: (www.kasargodvartha.com 11.10.2014) ഓട്ടോ ഡ്രൈവര്‍ ജോലിക്കിടയില്‍ ഹൃദയാഘാതം മുലം മരിച്ചു. കുറ്റിക്കോല്‍ സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറും കൃഷ്ണന്‍ നായര്‍ - കാര്‍ത്ത്യാനി തമ്പതികളുടെ മകനുമായ ചാളക്കര ഹൗസിലെ എ. ശശീന്ദ്രനാ (45)ണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഓട്ടോയുമായി സ്റ്റാന്‍ഡിലെത്തി ഓട്ടം പോയിതിരിച്ച് വന്നപ്പോഴാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഉടന്‍ സുഹൃത്തുക്കള്‍ ഓട്ടോയില്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
സി.ഐ.ടി.യു പ്രവര്‍ത്തകനാണ് മരിച്ച ശശീന്ദ്രന്‍. ഭാര്യ: ഉഷ. മക്കള്‍. ആദര്‍ശ്, ആഷിഷ. സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍, മീനാക്ഷി, ബാലാമണി, ദാക്ഷായണി, രമണി.
സി.ഐ.ടി.യു പ്രവര്‍ത്തകനാണ് മരിച്ച ശശീന്ദ്രന്‍. ഭാര്യ: ഉഷ. മക്കള്‍. ആദര്‍ശ്, ആഷിഷ. സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍, മീനാക്ഷി, ബാലാമണി, ദാക്ഷായണി, രമണി.
Keywords : Kasaragod, Auto Driver, Died, Hospital, Obituary, Kerala, A. Shasheendran.