ഇടത് സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിനെ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി
Oct 17, 2015, 14:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/10/2015) ഇടത് സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിനെ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ഇടതു മുന്നണിയുടെ കാഞ്ഞങ്ങാട് ബ്ലോക്കിലെ മടിക്കൈ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുമായ യമുനയുടെ ഭര്‍ത്താവ് ബങ്കളത്തെ പി രാഘവനെ (54) യാണ് വിഷം അകത്തുചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച മുതല്‍ രാഘവനെ കാണാതായിരുന്നു. പിന്നീട് അന്വേഷിക്കുന്നതിനിടയിലാണ് ശനിയാഴ്ച രാവിലെ വീടിനു സമീപത്തെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടത്. നീലേശ്വരത്തെ ഐവ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. കടബാധ്യതയാണ് മരണകാരണമെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.

സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബങ്കളം പി കുഞ്ഞികൃഷ്ണന്റെ സഹോദരനാണ്. മക്കള്‍: രാഹുല്‍ (ഛത്തീസ്ഗഡ്ഡ്), രമ്യ, രഹിന (നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി). മരുമകന്‍: സജിത്ത് (തച്ചങ്ങാട്). മറ്റു സഹോദരങ്ങള്‍: പി സുകുമാരന്‍ (ഡി വൈ എസ് പി മട്ടന്നൂര്‍), ഗോവിന്ദന്‍ (എക്‌സൈസ്), കരുണാകരന്‍ (വിമുക്ത ഭടന്‍) ഭാര്‍ഗ്ഗവി (നീലേശ്വരം നഗരസഭ കൗണ്‍സിലര്‍), ഗിരിജ.
നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഛത്തീസ്ഗഡ്ഡിലുള്ള മകനെത്തിയശേഷം മൃതദേഹം സംസ്‌ക്കരിക്കും.
നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഛത്തീസ്ഗഡ്ഡിലുള്ള മകനെത്തിയശേഷം മൃതദേഹം സംസ്‌ക്കരിക്കും.
Keywords: Kanhangad, Obituary, Kerala, Man found dead, P. Raghavan, Poison,