അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിനിയായ ഭര്‍തൃമതി കിണറ്റില്‍ മരിച്ച നിലയില്‍
Jun 29, 2012, 12:52 IST
കാസര്‍കോട്: ചാര്‍ട്ട് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിനിയായ ഭര്‍തൃമതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കേളുഗുഡെ ചക്കളയിലെ ഗള്‍ഫുകാരനായ രവിരാജ് ഷെട്ടിയുടെ ഭാര്യ കൃതിയയെയാണ്(26) കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കര്‍ണ്ണാടക സാലത്തൂരിലെ സീതാറാം-നാഗവേണി ദമ്പതികളുടെമകളാണ്.
വ്യാഴാഴ്ച രാത്രി വീട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോള്‍ കൃതി പെട്ടെന്ന് എഴുന്നേറ്റുപോവുകയായിരുന്നു. അല്‍പ്പ കഴിഞ്ഞ് ടി.വി ഓഫ് ചെയ്ത് എല്ലാവരും കിടന്നുറങ്ങാന്‍ പോകുമ്പോള്‍ കൃതിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ കൃതിയുടെ ചെരിപ്പ് കിണറിന് സമീപം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു കൃതി. ഏക സഹോദരന്‍ സുധി. കാസര്‍കോട് ടൗണ്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Kasaragod, Obituary, Suicide, Student, Well, Kridi