ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു
Apr 1, 2013, 09:44 IST
പെരിയ: ബൈക്ക് നിയന്ത്രണം വിട്ട് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ബേക്കല്‍ റോഡില്‍ പനയാല്‍ വില്ലേജ് ഓഫീസിന് സമീപത്തെ വടക്കുപുറം ഇബ്രാഹിം ഹാജി - ജമീല ദമ്പതികളുടെ മകന്‍ മുഹമ്മദ് അലി (23) ആണ് തിങ്കളാഴ്ച രാവിലെ മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ മരിച്ചത്.
നേരത്തെ ഗള്‍ഫിലായിരുന്ന മുഹമ്മദ് അലി വിസ ക്യാന്‍സല്‍ ചെയ്ത് മാസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍വന്നതായിരുന്നു. പുതിയ വിസ ലഭിച്ചതിനാല്‍ ടിക്കറ്റ് വാങ്ങാന്‍പോയി മടങ്ങും വഴിയാണ് ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ കുണിയയില്‍വെച്ച് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച തലയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.
സഹോദരങ്ങള്‍: സുഹറ, റൈഹാന, കരീം. ഖബറടക്കം കുണിയ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
Keywords: Periya, Accident, Obituary, Kasaragod, Hospital, Kerala, Muhammed Ali, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.