പിതാവിനെ കുത്തിയ കേസില്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട മകന്‍ തൂങ്ങിമരിച്ച നിലയില്‍
Jan 4, 2019, 23:21 IST
പരപ്പ: (www.kasargodvartha.com 04.01.2019) പിതാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട മകന്‍ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. പരപ്പ മാളൂര്‍കയം പട്ടികവര്‍ഗകോളനിയിലെ കര്‍ഷക തൊഴിലാളി പീറ്റക്കാട്ട് ശ്രീധരനെയാണ് പള്ളത്തുമല പുളിക്കല്‍ വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ 21ന് രാത്രിയാണ് ശ്രീധരന്‍ പിതാവ് കമ്മാടനെ (75) കുത്തി പരിക്കേല്‍പ്പിച്ചത്. ഈ സംഭവത്തില്‍ ശ്രീധരനും പരിക്കേറ്റിരുന്നു. പോലീസ് എത്തിയാണ് അന്ന് കമ്മാടനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ശ്രീധരനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ജില്ലാ ആശുപത്രിയില്‍ ഇയാള്‍ പോലീസ് കാവലിലായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. എന്നാല്‍ ഇവിടെ നിന്നും തന്ത്രപൂര്‍വ്വം പോലീസിനെ വെട്ടിച്ച് ആശുപത്രിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് വനത്തില്‍ ശ്രീധരന്റെ മൃതദേഹം കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Parappa, Kasaragod, News, Obituary, Hanged, Found Dead Hanged, Youth suspected in stabling case found hanged
Keywords: Parappa, Kasaragod, News, Obituary, Hanged, Found Dead Hanged, Youth suspected in stabling case found hanged