ബൈക്കിന് മുകളിലേക്ക് തെങ്ങ് കടപുഴകിവീണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു
Jun 14, 2014, 11:11 IST
ചെറുവത്തൂര്‍: (www.kasargodvartha.com 14.06.2014) സഹോദരന്റെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോള്‍ തെങ്ങ് കടപുഴകിവീണ് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി ശിഹാബാണ് (23) വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ചെറുവത്തൂര്‍ കാടങ്കോട് മസ്ജിദിനടത്തുന്ന റോഡില്‍ തെങ്ങ് ബൈക്കിന് മുകളിലേക്ക് വീണ് മരിച്ചത്.
കുഞ്ഞിമംഗലത്ത്‌നിന്ന് സുഹൃത്തിനൊപ്പം സഹോദരന്റെ കാടങ്കോട്ടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഓടിയെത്തിയ നാട്ടുകാര്‍ ശിഹാബിനേയും കൂടെയുണ്ടായിരുന്ന സുഹൃത്ത് പയ്യന്നൂര്‍ പെരുമ്പയിലെ കെ.പി. മര്‍സൂഖിനേയും ആശുപത്രിയിലെത്തിച്ചെങ്കിലും ശിഹാബിനെ രക്ഷിക്കാനായില്ല.
മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് തെങ്ങിന് ചുവട്ടിലെ മണ്ണെടുത്തതാണ് അപകടത്തിന് കാരണമായത്. മുസ്ലിം ലീഗ് കുഞ്ഞി മംഗലം പഞ്ചായത്ത് പ്രസിഡന്റും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ എസ്.കെ.പി. സക്കരിയയുടേയും സുബൈദയുടേയും മകനാണ് ശിഹാബ്. കുഞ്ഞിമംഗലം അങ്ങാടി ശാഖാ യൂത്ത് ലീഗ് സെക്രട്ടറിയാണ്.
സഹോദരങ്ങള്‍: മുഹമ്മദ്, ശുഹൈബ് (ഇരുവരും യു.എ.ഇ.), ഹബീബ, ഫാത്വിമ. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയോടെ കുഞ്ഞിമംഗലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Coconut Tree, Shihab, Youth League Worker, Accident, Death, Obituary, Cheruvathur, Kerala.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067