city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാ­വ് കാ­മു­കി­യു­ടെ വീ­ടി­ന് സ­മീ­പം കി­ണ­റില്‍ മ­രി­ച്ച നി­ല­യില്‍

യുവാ­വ് കാ­മു­കി­യു­ടെ വീ­ടി­ന് സ­മീ­പം കി­ണ­റില്‍ മ­രി­ച്ച നി­ല­യില്‍
കാസര്‍­കോട്: യു­വാ­വ് കാ­മു­കി­യു­ടെ വീ­ടി­ന് സ­മീ­പം കി­ണ­റ്റില്‍ മ­രി­ച്ച­തില്‍ ബ­ന്ധു­ക്കള്‍ സംശ­യം പ്ര­ക­ടി­പ്പി­ച്ച­തി­നെ തു­ടര്‍­ന്ന് മൃ­ത­ദേ­ഹം വി­ദ­ഗ്ദ്ധ പോ­സ്റ്റു­മോര്‍­ട്ട­ത്തി­നാ­യി പ­രി­യാ­രം മെ­ഡി­ക്കല്‍ കോ­ളേ­ജി­ലേക്ക­യച്ചു. ബ­ദി­യ­ടു­ക്ക ഏ­ത്ത­ടു­ക്ക കു­ണ്ടാ­പ്പൂ­വി­ലെ തി­മ്മ­പ്പ പാ­ട്ടാ­ളി­യു­ടെ മ­കന്‍ സ­ജി­ത്ത് കു­മാറി(25)നെയാണ് തി­ങ്ക­ളാഴ്­ച രാ­ത്രി 7 മണി­യോ­ടെ കി­ണ­റ്റില്‍ മ­രി­ച്ച നി­ല­യില്‍ ക­ണ്ടെ­ത്തി­യ­ത്.

തി­ങ്ക­ളാഴ്­ച രാ­വി­ലെ 10.30ന് രാ­ധാ­കൃ­ഷ്­ണന്‍ എ­ന്ന­യാ­ളു­ടെ പ­റ­മ്പില്‍ റ­ബ്ബര്‍ ടാ­പ്പിം­ഗി­ന് പോ­യ­താ­യി­രു­ന്നു സ­ജി­ത്ത് കു­മാര്‍. രാത്രി ഏ­ഴു­മണി­യോ­ടെ പെര്‍ള വാ­ണി­ന­ഗ­റി­ലെ കാ­മു­കി­യു­ടെ ബ­ന്ധു സ­ജി­ത്ത് കു­മാ­റിന്റെ വീ­ട്ടി­ലേ­ക്ക് വി­ളി­ച്ച് യു­വാവ് കി­ണ­റ്റില്‍ വീ­ണ­താ­യി അ­റി­യി­ക്കു­ക­യാ­യി­രുന്നു. വീ­ട്ടു­കാര്‍ എ­ത്തു­കയും ഫയര്‍­ഫോ­ഴ്‌­സി­നെ വി­വ­ര­മ­റി­യി­ച്ച­തി­നെ തു­ടര്‍­ന്ന് ന­ടത്തി­യ തി­രച്ചി­ലി­ലാ­ണ് യു­വാ­വി­ന്റെ മൃ­ത­ദേ­ഹം ­ക­ണ്ടെ­ത്ത­ി­യ­ത്.

യു­വാ­വ് മ­രി­ച്ച കി­ണ­റിന് 18 കോല്‍ താ­ഴ്­ച്ച­യുണ്ട്. സ­ജി­ത്ത് കു­മാര്‍ ഏ­റെ നാ­ളാ­യി ഡി­ഗ്രി­ വി­ദ്യാര്‍­ത്ഥി­നി­യു­മാ­യി പ്ര­ണ­യ­ത്തി­ലാ­യി­രു­ന്ന­താ­യി വീ­ട്ടു­കാര്‍ പ­റ­യുന്നു. പെണ്‍­കു­ട്ടി­യെ കാ­ണാന്‍ സ­ജി­ത്ത് കു­മാര്‍ ചെ­ന്ന­തായും പി­ന്നീ­ടാ­ണ് സ­ജി­ത്ത് കു­മാ­റി­ന്റെ മൃ­ത­ദേ­ഹം കി­ണ­റ്റില്‍ ക­ണ്ടെ­ത്തി­യ­തെ­ന്നു­മാണ് വീ­ട്ടു­കാര്‍ പ­റ­യു­ന്നത്.

സ­ജി­ത്ത് കു­മാ­റി­നെയും പെണ്‍­കു­ട്ടി­യെ­യും കി­ണ­റി­ന് സ­മീപം ക­ണ്ടി­രുന്നു. ബ­ദി­യ­ടുക്ക പോ­ലീ­സ് ബ­ന്ധു­ക്ക­ളു­ടെ പ­രാ­തി­യില്‍ അ­സ്വാ­ഭാവി­ക മ­ര­ണ­ത്തി­ന് കേ­സെ­ടു­ത്തി­ട്ടുണ്ട്.


Related News


യു­വാ­വ് കി­ണ­റ്റില്‍ വീണു; ഫയര്‍­ഫോ­ഴ്‌­സെത്തി


Keywords: Kasaragod, Suicide, Well, Youth, Obituary, K. Sajith  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia