യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍
Oct 14, 2016, 11:12 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14/10/2016) യുവാവിനെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ തലിച്ചാലം കക്കുന്നത്തെ കുഞ്ഞിരാമന്റെ മകന്‍ അനൂപിനെ(30)യാണ് എളമ്പച്ചി ചക്രപാണിക്ഷേത്രത്തിന്റെ കുളത്തില്‍ വെള്ളിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടത്.
വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തന്നെ അനൂപിനെ കാണാതായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിവരികയായിരുന്നു. രാവിലെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയവരാണ് ചക്രപാണിയുടെ മൃതദേഹം കണ്ടത്. ഇവര്‍ വിവരം നല്‍കിയതനുസരിച്ച് തൃക്കരിപ്പൂരില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സാണ് മൃതദേഹം പുറത്തെടുത്തത്.
വിവരമറിഞ്ഞ് ചന്തേര പോലീസും സ്ഥലത്തെത്തി. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി. അനൂപിന് ഭാര്യയും കുട്ടിയുമുണ്ട്.

Keywords: Trikaripur, Kasaragod, Obituary, Kerala, Youth found dead in Temple pond, Anoop