കക്ക വാരാന്‍ പോയ യുവാവ് പുഴയില്‍ മരിച്ച നിലയില്‍
Mar 19, 2018, 11:15 IST
ബേക്കല്‍: (www.kasargodvartha.com 19.03.2018) കക്ക വാരാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് കള്ളക്കുറുശ്ശി വില്ലുപുരത്തെ ചിന്നതമ്പി (35)യെയാണ് തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ ബേക്കല്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്. ചിന്നതമ്പിയുടെ കുടുംബം തമിഴ്‌നാട്ടിലാണ്. മാണിക്കോത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കൂലി വേല ചെയ്തു വരികയായിരുന്ന ചിന്നതമ്പി ഞായറാഴ്ച ഉച്ചയോടെ ബേക്കല്‍ പുഴയിലേക്ക് കക്ക വാരാന്‍ പോയതായിരുന്നു.
വൈകുന്നേരവും ചിന്നതമ്പി കക്കവാരുന്നത് സമീപവാസികള്‍ കണ്ടിരുന്നു. പിന്നീട് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ ചിന്നതമ്പിയുടെ മൃതദേഹം പുഴയില്‍ കണ്ടത്. അപസ്മാര രോഗിയായ ചിന്നതമ്പി അസുഖം മൂര്‍ച്ഛിച്ച് പുഴയില്‍ വീണ് മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ബേക്കല്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ. ചിന്നതമ്പിക്ക് തമിഴ്‌നാട്ടില്‍ ഭാര്യയും മക്കളുമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bekal, Kasaragod, Kerala, News, Youth, River, Death, Obituary, Postmortem, Police, Youth found dead in River.
< !- START disable copy paste -->