കബഡി കാണാന്‍ പുറപ്പെട്ട യുവാവ് തിരിച്ച് വീട്ടിലെത്തിയില്ല; അന്വേഷണത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Feb 11, 2019, 19:53 IST
കാസര്‍കോട്: (www.kasargodvartha.com 11.02.2019) കബഡി കാണാന്‍ പുറപ്പെട്ട യുവാവ് വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള ചെല്ലുഞ്ഞിയിലെ കൃഷ്ണന്‍ നായര്‍- ലക്ഷ്മി ദമ്പതികളുടെ മകന്‍ ജയനെ (38)യാണ് വീട്ടിലേക്കുള്ള വഴിയിലെ ആള്‍മറയില്ലാത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി ചെമ്മനാട്ട് കബഡി മത്സരം കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ജയന്‍. എന്നാല്‍ ഏറെ വൈകിയിട്ടും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് തിങ്കളാഴ്ച വൈകിട്ടോടെ കുളത്തില്‍ ചെരിപ്പ് പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി നടത്തിയ തിരച്ചിലില്‍ സന്ധ്യയ്ക്ക് ഏഴു മണിയോടെ കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങള്‍: രാജേഷ് (ദുബൈ), ജയശ്രീ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Perumbala, Chemnad,Youth found dead in pond
< !- START disable copy paste -->