യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Dec 25, 2012, 17:49 IST
ഉപ്പള: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം മാട ക്ഷേത്രത്തിനു സമീപത്തെ ജയകൃഷ്ണന്‍-ശാന്ത ദമ്പതികളുടെ മകന്‍ സന്ദീപ്(21) ആണ് മരിച്ചത്. ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ ആളില്ലാത്ത സമയത്ത് വാതിലടച്ച് ടി.വി. ഓണ്‍ ചെയ്ത് വെച്ചിരുന്നു.
പുറത്തുപോയി തിരിച്ചുവന്ന അമ്മ ശാന്ത വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അകത്തുനിന്നും അടച്ചിരുന്നതിനാല്‍ തുറക്കാന്‍ കഴിഞ്ഞില്ല. ബഹളം വെച്ചതിനെ തുടര്‍ന്ന് അയല്‍വാസികളെത്തി ഓടിളക്കിനോക്കിയപ്പോഴാണ് സന്ദീപിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദീപ് ഏകസഹോദരനാണ്. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Suicide, Youth, House, Manjeshwaram, hospital, Police, Case, Investigation,Obituary, Uppala, Kasaragod, Kerala, Kerala Vartha, Kerala News.