യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Feb 19, 2020, 13:54 IST
കാസര്‍കോട്: (www.kasargodvartha.com 19.02.2020) യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള തൈവളപ്പിലെ പരേതനായ മുഹമ്മദ്- സുഹറ ദമ്പതികളുടെ മകന്‍ ഹബീബ് (38)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഭക്ഷണം കഴിച്ച് വീട്ടുകാര്‍ വീടിന് പുറത്ത് ജോലിയില്‍ ഏര്‍പെട്ടിരുന്നു. കുറച്ചുസമയം കഴിഞ്ഞ് അകത്തുവന്ന് നോക്കിയപ്പോഴാണ് ഹബീബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഏഴു മാസം മുമ്പ് കുമ്പളയില്‍ വെച്ച് കാറിടിച്ച് ഹബീബിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മംഗളൂരു ദേര്‍ളകട്ടെയില്‍ ചികിത്സയ്ക്കു ശേഷം ഏഴു മാസത്തോളം കിടപ്പിലായിരുന്നു. കുറച്ചു ദിവസമായി മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
ഭാര്യ: ഷാക്കിറ. മക്കളില്ല. സഹോദരങ്ങള്‍: ജാഫര്‍, നൗഷാദ്, ബദറുദ്ദീന്‍, സഫൂറ, കുബ്‌റ, നുസൈബ. ഖബറടക്കം രിഫാഇയ്യ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kasaragod, Kerala, news, Death, Obituary, Chengala, Youth, Youth found dead in House