യുവാവ് വീട്ടിനകത്ത് മരിച്ച നിലയിൽ
Jun 29, 2021, 18:57 IST
വിദ്യാനഗർ: (www.kasargodvartha.com 29.06.2021) യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാനഗർ ചാലയിലെ അബ്ദുൽ മജീദ് (34) ആണ് മരിച്ചത്. കിടപ്പു മുറിക്കകത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
മാനസിക വിഷമങ്ങളാണ് മരണത്തിന് കാരണമെന്നാണ് നിഗമനം. ലോറിയിൽ ക്ലീനർ ആയി ജോലി ചെയ്‌ത് വരികയായിരുന്നു. പോസ്റ്റ് മോർടെത്തിനായി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പിഞ്ചുകുഞ്ഞുങ്ങൾ അടങ്ങിയ കുടുംബത്തിന്റെ അത്താണിയായ യുവാവിന്റെ അപ്രതീക്ഷിത മരണം കനത്ത ആഘാതമായി മാറി.
ചാലയിലെ സൈനുദ്ദീൻ കെ എ - ആഇശ എം എ ദമ്പതികളുടെ മകനാണ്.
ഭാര്യ: റംല. മക്കൾ: മുഹമ്മദ് മുഖദ്ദസ് (ഏഴ്), മുഹമ്മദ് ഖലീൽ (നാല്), മുഹമ്മദ് മുനവ്വർ (ഒന്നര).
സഹോദരങ്ങൾ: ശഫീഖ് (ദുബൈ), ഫരീദ, മിസ്‌രിയ, സഫൂറ.
Keywords: Vidya Nagar, News, Top-Headlines, Obituary, Death, Kasaragod, Died, Kerala, Postmortem, Youth, Family, Lorry, Job, General-hospital, Youth found dead in house.
< !- START disable copy paste -->