യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jul 30, 2016, 12:02 IST
ഉദുമ: (www.kasargodvartha.com 30/07/2016) യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ കാപ്പില്‍ കടപ്പുറത്തെ കറുകന്റെ മകന്‍ രാജനെ(37) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: വിനോദിനി. ആറുവസും രണ്ടസും പ്രായമുള്ള രണ്ട് ആണ്‍ മക്കളുണ്ട്.
കൂലിത്തൊഴിലാളിയാണ് രാജന്‍. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനയച്ചു. മാനസിക വിഷമമാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്.
Keywords: Udma, Obituary, kasaragod, Youth found dead hanging
Keywords: Udma, Obituary, kasaragod, Youth found dead hanging