എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് തൂങ്ങിമരിച്ച നിലയില്‍
Oct 23, 2015, 12:29 IST
പെര്‍ള: (www.kasargodvartha.com 23/10/2015) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള എല്‍ക്കാന ബാലഗുളിയിലെ ഈശ്വര നായിക്-ഈശ്വര ദമ്പതികളുടെ മകന്‍ സന്തോഷ് കുമാറി (25)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ട് വീട്ടില്‍ നിന്നിറങ്ങിയ യുവാവ് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. ഏക സഹോദരി ജയശ്രീ. ജന്മനാ സന്തോഷ് കുമാറിന്റെ ഒരു ഭാഗത്തെ കൈകാലുകള്‍ തളര്‍ന്നിരുന്നു. എന്‍മകജെ പഞ്ചായത്ത് 12-ാം വാര്‍ഡിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധതരുടെ പട്ടികയില്‍ സ്‌ന്തോഷ് കുമാറിന്റെ പേരുണ്ട്. ദുരിതബാധിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നു.
വിവരമറിഞ്ഞ് ബദിയഡുക്ക പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Perla, Death, Obituary, suicide, Kasaragod, Kerala, Hanged, Youth found dead hanged.