യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
Feb 21, 2016, 09:00 IST
ചെമ്മനാട്: (www.kasargodvartha.com 21/02/2016) യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മനാട് കപ്പണയടുക്കം മുത്തനാട്ടെ ഗോപകുമാറാ (25)ണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഞായറാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറിയുടെ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ജനല്‍ വഴി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. നേരത്തെ ഗള്‍ഫിലായിരുന്ന ഗോപകുമാര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഗോപാലന്‍ നമ്പ്യാര്‍ - വിജയലക്ഷ്മി ദമ്പതികളുടെ മകനാണ്. ഏക സഹോദരി ഗീത ജി നമ്പ്യാര്‍.
Keywords : Kasaragod, Youth, Suicide, House, Obituary, Gopakumar, Chemnad.
Keywords : Kasaragod, Youth, Suicide, House, Obituary, Gopakumar, Chemnad.