ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കു ശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jan 29, 2018, 13:07 IST
ചെറുവത്തൂര്‍: (www.kasargodvartha.com 29.01.2018) ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കു ശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ കാടങ്കോട്ടെ കെ. രവി- രമണി ദമ്പതികളുടെ മകന്‍ എം കെ വിപിനെ (20)യാണ് വീടിനോട് ചേര്‍ന്നുള്ള പമ്പ് ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ജനുവരി മൂന്നിന് പുലര്‍ച്ചെ പടന്ന മുണ്ട്യ ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവം കഴിഞ്ഞ് ബൈക്കില്‍ സുഹൃത്തിനൊപ്പം മടങ്ങുന്നതിനിടെ നിയന്ത്രണംവിട്ട് മതിലിലിടിക്കുകയും വിപിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ വിപിന്റെ സുഹൃത്ത് കാടങ്കോട്ടെ രാജന്റെ മകന്‍ ജിഷ്ണു രാജ് (19) മരണപ്പെടുകയും ചെയ്തിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആഴ്ചകള്‍ നീണ്ട ചികിത്സയ്ക്കു ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു വിപിന്.
രാവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പമ്പ് ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തിന്റെ മരണമുണ്ടാക്കിയ മനോവിഷമമാണ് വിപിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഏക സഹോദരി നീതു. എ കെ ജി കലാകായിക കേന്ദ്രത്തിന്റെ കബഡി താരമായിരുന്നു വിപിന്‍.
Related News:
ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് മതിലിലിടിച്ച് ഒരാള്‍ മരിച്ചു; സുഹൃത്തിന് ഗുരുതരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheruvathur, Kasaragod, Kerala, News, Hanged, Death, Obituary, Hospital, Police, Postmortem, Youth found dead hanged.
< !- START disable copy paste -->