അമ്മയെയും സഹോദരിയെയും മര്‍ദിച്ച് വീടുവിട്ട യുവാവ് തൂങ്ങിമരിച്ച നിലയില്‍
Mar 15, 2019, 12:16 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 15.03.2019) അമ്മയെയും സഹോദരിയെയും മര്‍ദിച്ച് അവശരാക്കിയ ശേഷം വീടുവിട്ട യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പറമ്പ ആയന്നൂരിലെ ഓമനയുടെ മകന്‍ രതീഷിനെ (36)യാണ് തൊട്ടടുത്ത പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് മദ്യലഹരിയില്‍ വീട്ടിലെത്തിയ രതീഷ് അമ്മയും സഹോദരി രജിതശ്രീനിവാസനുമായി വഴക്കിടുകയും ഇവരെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച ശേഷം വീടുവിട്ടിറങ്ങുകയുമായിരുന്നു.
രതീഷിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ അമ്മയെയും സഹോദരിയെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അമ്മയുടെയും സഹോദരിയുടെയും പരാതിയില്‍ ചിറ്റാരിക്കാല്‍ പോലീസ് രതീഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ രണ്ടു ദിവസമായി കാണാതായ രതീഷിനെ പുലര്‍ച്ചെവീടിന് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആശുപത്രിയില്‍ കഴിയുന്ന ഓമനയും രജിതശ്രീനിവാസനും മരണവിവരമറിഞ്ഞ് വീട്ടിലെത്തി. വീട്ടുകാരുടെ പരാതിയില്‍ ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്കയച്ചു. രതീഷിന്റെ മറ്റൊരു സഹോദരി രതിമനോജ് (ചീമേനി). രതീഷ് ഭാര്യ ഷീനയുമായുള്ള ബന്ധം നേരത്തെ ഉപേക്ഷിച്ചിരുന്നു. ആര്‍ഷ, ആരോമല്‍ എന്നിവര്‍ മക്കളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Hanged, Chittarikkal, Youth found dead hanged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Hanged, Chittarikkal, Youth found dead hanged
< !- START disable copy paste -->