യുവാവിനെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
May 6, 2017, 12:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.05.2017) കൂലിത്തൊഴിലാളിയായ യുവാവിനെ പറമ്പില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തച്ചങ്ങാട് കുഞ്ഞിരാമന്‍ - ഭാര്‍ഗവി ദമ്പതികളുടെ മകന്‍ കെ ശ്രീധരനാ (45)ണ് തൂങ്ങിമരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ച് ഇറങ്ങിയതാണ്. രാത്രി ഏറെ വൈകിയിട്ടും ശ്രീധരനെ കാണാത്തതിനെ തുടര്‍ന്ന് ഭാര്യ രാഗിണി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫാക്കിയ നിലയിലായിരുന്നു.
പിന്നീട് തൊട്ടടുത്ത വീട്ടുകാരെയും ബന്ധുക്കളെയും വീട്ടില്‍ വിളിച്ച് വരുത്തി അന്വേഷിക്കുന്നതിനിടയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കശുമാവിന്‍ കൊമ്പില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടി തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കയര്‍ അറുത്ത് ശ്രീധരനെ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മരണ കാരണം വ്യക്തമല്ല. മക്കള്‍: ശ്രീരാഗ്, ശ്രീഷ്മ (സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: മുരളീധരന്‍ (ബേക്കല്‍ യു പി സ്‌ക്കൂള്‍ ജീവനക്കാരന്‍), ശശിധരന്‍ (ഓട്ടോ ഡ്രൈവര്‍), രജ്ഞിനി. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Youth, Death, Obituary, Youth Found Dead Hanged.