ഉപേക്ഷിച്ച ഖനിക്കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു
Aug 6, 2017, 23:30 IST
നീലേശ്വരം: (www.kasargodvartha.com 06.08.2017) ഉപേക്ഷിച്ച ഖനിക്കുഴിയില്‍ വീണ് യുവാവ് മരിച്ചു. കൊല്ലമ്പാറ പയ്യങ്കുളത്തെ പി ജെ ജോസഫ് - ആലീസ് ദമ്പതികളുടെ മകന്‍ അഖില്‍ ജോസഫ് (22) ആണ് കരിന്തളം തലയടുക്കത്തെ കെ സി സി പി എല്ലിന്റെ ഉപേക്ഷിച്ച ഖനിയിലെ വെള്ളക്കെട്ടില്‍ വീണു മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഭക്ഷണം കഴിച്ച് കുളിക്കാനെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു അഖില്‍. വഴിയാത്രക്കാരാണ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.
നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: കിരണ്‍ (ഡിഗ്രി വിദ്യാര്‍ഥി, ബംഗളൂരു), മാര്‍ട്ടിന്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥി, ജി എച്ച് എസ് എസ് തായന്നൂര്‍), എയ്ഞ്ചല്‍ മരിയ (10- ാം ക്ലാസ് വിദ്യാര്‍ത്ഥിനി, ജി എച്ച് എസ് എസ് ചായ്യോത്ത്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Death, Obituary, Youth, Kasaragod, Top-Headlines, News, Karinthalam, Akhil Joseph.