പുഴയില്‍ മുങ്ങിത്താണ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജ്യേഷ്ഠന്‍ മുങ്ങിമരിച്ചു; സഹോദരനെ കണ്ടെത്താന്‍ തിരച്ചില്‍, മാതാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി
May 17, 2018, 09:15 IST
മലപ്പുറം: (www.kasargodvartha.com 17.05.2018) പുഴയില്‍ മുങ്ങിത്താണ സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജ്യേഷ്ഠന്‍ മുങ്ങിമരിച്ചു. ഫറോക്ക് മണ്ണൂര്‍ ആലുങ്ങല്‍ ചെറൂളി നൂറുദ്ദീന്റെ മകന്‍ മുഹമ്മദ് അനസ് (24) ആണ് മരിച്ചത്. അനസിന്റെ സഹോദരന്‍ മുഹമ്മദ് നാജിഹിനെ (21) പുഴയില്‍ കാണാതായി. നാജിഹിനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
തിരൂരങ്ങാടി കൊളപ്പുറം റോഡിലെ കടലുണ്ടി പുഴയില്‍ പനമരമ്പുഴ കടവിലാണ് സംഭവം. ഉമ്മ മെഹ്ബൂബയും മക്കളും പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. ഒരാഴ്ച മുമ്പാണ് മെഹ്ബൂബയുടെ ചന്തപ്പടിയിലെ വീട്ടിലേക്ക് മൂവരും വിരുന്നുകാരായെത്തിയത്. ബുധനാഴ്ച വൈകിട്ട് പനമ്പുഴ കടവിലേക്ക് കുളിക്കാന്‍ വന്നതായിരുന്നു. നാജിഹ് പുഴയില്‍ മുങ്ങിയപ്പോള്‍ ഉമ്മയും അനസും കൂടി രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നുപേരും മുങ്ങിപ്പോയെങ്കിലും ഉമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. അനസിനെ അല്‍പസമയത്തിനു ശേഷം കിട്ടിയെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. നാജിഹിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
അനസ് രണ്ടാഴ്ച മുമ്പാണ് വിദേശത്തുനിന്നെത്തിയത്. നാജിഹ് മുക്കം കെഎംസിടി പോളിടെക്‌നിക് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: നദ, റന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Malappuram, Kerala, News, Obituary, Top-Headlines, Drown, Death, River, Natives, Youth drowned to death in River; Brother missing.