city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fatal Accident | ബൈകും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Photo: Arranged
● കുമ്പള പേരാൽ കണ്ണൂരിലെ രവിചന്ദ്രൻ ആണ് മരിച്ചത്. 
● ദേശീയപാതയിൽ ഷിറിയയിലെ പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നടന്നത്.
● രവിചന്ദ്രൻ ബൈകിൽ സഞ്ചരിക്കുകയായിരുന്നു.

കുമ്പള: (KasargodVartha) ബൈകും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുമ്പള പേരാൽ കണ്ണൂരിലെ തംപണ്ണ പൂജാരി - സുന്ദരി ദമ്പതികളുടെ മകൻ രവിചന്ദ്ര (35) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ദേശീയപാതയിൽ ഷിറിയയിലെ  പെട്രോൾ പമ്പിന് മുന്നിലാണ് അപകടം സംഭവിച്ചത്. 

ബൈകിൽ സഞ്ചരിക്കുകയായിരുന്ന രവിചന്ദ്രയെ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രവിചന്ദ്ര സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. കുമ്പള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോർടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി ചെയ്ത് വരികയായിരുന്നു രവിചന്ദ്ര. ഭാര്യ: സന്ധ്യ. ആരാധ്യ ഏക മകളാണ്. സഹോദരങ്ങൾ: ജനാർധന പൂജാരി (പുത്തിഗെ പഞ്ചായത് ഒൻപതാം വാർഡ് അംഗം), മോഹന, യോഗീഷ്, ശിവരാമ, ജയകര, രേവതി, സത്യ, മോഹിനി, വാരിജ.

 

A 35-year-old youth, Ravichandra, from Kumbala Peral Kannur, died in a collision between his bike and a lorry. The accident occurred on the national highway in Shiriya, near a petrol pump, on Monday afternoon. Ravichandra sustained critical injuries and died at the scene. Kumbala police have conducted an inspection and moved the body for post-mortem.

#RoadAccident #FatalCollision #Kasaragod #BikeAccident #LorryAccident #TragicDeath

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub