കിണര്‍ വൃത്തിയാക്കാനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
Jun 3, 2012, 13:25 IST
കിണറില്‍ ആദ്യമിറങ്ങിയത് മനോഹരമായിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ കിണറില്‍ ഇറങ്ങിയില്ല. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മനോഹരെ പുറത്തെടുത്ത് ഉദുമ സ്വാകാര്യാശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫയര്‍ഫോഴ്‌സിലെ ഫയര്‍മാന്‍ കിണറ്റില്‍ ഇറങ്ങുന്നതിനിടയില്‍ ശ്വാസം മുട്ടി മോഹാലസ്യപ്പെട്ടെങ്കിലും പെട്ടെന്ന് തന്നെ പുറത്തെടുത്തതിനാല്‍ അപായം സംഭവിച്ചില്ല.
കണ്ണന്‍-ശ്യാമള ദമ്പതികളുടെ മകനാണ്. ഭാര്യ: സരോജിനി. മക്കള്‍: സനോജ്, സ്‌നേഹ, സ്‌നേഹിത. സഹോദരങ്ങള്‍: വിനോദ്, രവി, രമണി, സിന്ധു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod, Youth, Well, Obituary