ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമില്‍ വീണ് യുവാവ് മരിച്ചു
Aug 26, 2013, 19:48 IST
കാസര്‍കോട്: ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടയില്‍ പ്ലാറ്റ്ഫോമില്‍ വീണ് യുവാവ് മരിച്ചു. ഫോര്‍ട്ട് റോഡ് കരിപ്പൊടി റോഡിലെ മുഹമ്മദ് ബുഷ്റ(45)യാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുന്നതിനിടയില്‍ പ്ലാറ്റ്ഫോമില്‍ വീണ് മരിച്ചത്.
മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന എക്സ്പ്രസില്‍ നിന്ന് ഇറങ്ങുന്നതിനിടയിലാണ് അപകടം. ഉടന്‍ തന്നെ ഫയര്‍ഫോഴ്സെത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
2011 ഡിസംബറില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുണ്ടായ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബുഷ്റ മാസങ്ങളോളം മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ.വി.ആര് കാര്‍സിന്റെ എക്സ്ചേഞ്ച് മേളയുടെ ഭാഗമായി റോഡരികില്‍ കെട്ടിയ ടെന്‍ഡിന്റെ കയര്‍ ബുഷ്റ ഓടിച്ചു പോകുകയായിരുന്ന ബൈക്കിന്റെ ടയറില്‍ കുടുങ്ങിയതിനെതുടര്ന്നാണ് അപകടമുണ്ടായത്. നേരത്തെ സായാഹ്ന പത്രത്തിന്റെ ലേഖകനായി പ്രവര്‍ത്തിച്ചിരുന്നു. ചികിത്സാവശ്യാര്‍ത്ഥമാണ് തിങ്കളാഴ്ച മംഗലാപുരത്തേക്ക് പോയത്.
പരേതരായ റിട്ട. സീമാന്‍ സി.എ. അഹ്മദ് - ഖദീജ കുണ്ടില്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: ജാസ്മിന് പാറക്കട്ട. മക്കള്‍: അറഫാത്ത് അഹ്മദ്, അദീബ, അബ്ദുല്ല, ആഇഷ (എല്ലാവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: കെ.എം മുഹമ്മദ് ശാഫി (സെഞ്ച്വറി ഫൂട്വെയര് കാസര്‍കോട്), റൈഹാന, ഫസീല, ഇര്‍ഷാദ് (ഓട്ടോഡ്രൈവര്‍).
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. .
Related News:
ബൈക്ക് മറിഞ്ഞ് പത്രലേഖകന് പരിക്കേറ്റു
അഞ്ച് ലക്ഷം അടയ്ക്കാനില്ലാത്തതിനാല്‍ യുവാവിന്റെ ശസ്ത്രക്രിയ മുടങ്ങി
Also read: സോളാര്‍: സരിതയും ബിജുവും കണ്ണൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍
Keywords: Train, Accident, Muhammed Bushra, Obituary, Kasaragod, Injured, Hospital, Bike Accident, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Also read: