കോഴി ലോറി മറിഞ്ഞ് യുവാവ് ദാരുണമായി മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതരം
Aug 8, 2014, 10:27 IST
ചെര്‍ക്കളം: (www.kasargodvartha.com 08.08.2014) കോഴി ലോറി മറിഞ്ഞ് യുവാവ് ദാരുണമായി മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആദൂര്‍ മുള്ളേരിയയിലെ സുരേഷ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകമുണ്ടായത്. നെല്ലിക്കട്ട എതിര്‍തോട് ഇറക്കത്തിലാണ് അപകടമുണ്ടായത്.
ബദിയഡുക്കയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് കോഴിയുമായി വരികയായിരുന്ന അശോക് ലൈലാൻഡ് ദോസ്ത് ലോറി ഇടനീര്‍ ഭാഗത്ത് നിന്നും നെല്ലിക്കട്ട ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂള്‍ വാനിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ലോറിയിലുണ്ടായിരുന്ന സുരേഷിന്റെ തല റോഡിലിടിക്കുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് ചെങ്കള നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദിയഡുക്കയിലെ ഹാപ്പി ചിക്കന്‍ കമ്പനിയുടേതാണ് അപകടത്തില്‍ പെട്ട ലോറി.
ലോറി ഓടിച്ചിരുന്ന ഗോളിയടുക്കത്തെ ഗോപാലന്‍ ലോറിയുണ്ടായിരുന്ന ജോലിക്കാരന്‍ ശങ്കര്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരേയും നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതു വഴി വന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് ലോറിയില്‍ കുടുങ്ങിയവരെ ആശുപത്രിയിലെത്തിച്ചത്. അപകടം നടന്ന വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ്.ഐ എം. ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Also Read:
സച്ചിന് ടെന്‍ഡുല്‍ക്കര്‍ പാര്‍ലമെന്റില്‍ എത്താത്തത് വിവാദമാകുന്നു
Keywords: Kasaragod, Kerala, Accident, Lorry, Badiyadukka, Injured, Died, Youth, Chicken, Cherkala,
Advertisement: