city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭാര്യപിതാവിനെയും കൊണ്ട് ആശുപത്രിയിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു

ഉപ്പള: (www.kasargodvartha.com 12/06/2016) ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാര്യപിതാവിനെയും കൊണ്ട് ആശുപത്രിയിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മുളിഞ്ചഗുത്തുവിലെ മജല്‍ സ്വദേശി സഞ്ജീവ ഭണ്ഡാരിയുടെ മകനും ലോറി ഉടമയുമായ ജയറാം ഭണ്ഡാരി (40)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു സംഭവം.

ഭാര്യാപിതാവായ ബാക്രവയലിലെ വസന്തയ്ക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതായിരുന്നു. ഡോക്ടറെ കാണിച്ച് പുറത്തെ ബെഞ്ചില്‍ ഇരിക്കുകയായിരുന്ന ജയറാം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ഡോക്ടറെത്തി പരിശോധിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ: പ്രമീള. ഏക മകള്‍ നിഷ്മിത. സഹോദരങ്ങള്‍: നാരായണ, ബാലകൃഷ്ണ, നിത്യാനന്ദ, ചന്ദ്രശേഖര്‍, രവീന്ദ്ര, ശിവപ്രസാദ്, ശശികല, സത്യവതി.
ഭാര്യപിതാവിനെയും കൊണ്ട് ആശുപത്രിയിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു

Keywords:  Kasaragod, Kerala, Uppala, Death, hospital, Obituary, Treatment, Doctor, Bench, Sit, Jayaram, Derlakkatta, Lorry owner, Derlakkatta Hospital, Father in Law, Illness, Wife, House, treat, Youth dies in hospital.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia