സഹായത്തിന് കാത്തുനില്‍ക്കാതെ അനീഷ് യാത്രയായി
Jul 13, 2017, 19:06 IST
നീലേശ്വരം: (www.kasargodvartha.com 13/07/2017) അസുഖ ബാധിതനായി ഒരു മാസത്തോളമായി മംഗളൂരുവിലെ സ്വകാര്യആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അനീഷ് സഹായത്തിന് കാത്തുനില്‍ക്കാതെ യാത്രയായി. കൊട്രച്ചാലിലെ കൂലിത്തൊഴിലാളികളായ അശോകന്‍ - കാര്‍ത്ത്യായനി ദമ്പതികളുടെ മകനും ബി എസ് എ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഡ്രൈവറുമായ അനീഷ് (32)ആണ് ബുധനാഴ്ച രാത്രി മരണത്തിന് കീഴടങ്ങിയത്.
കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് മംഗലാപുരത്തെ എ ജെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അനീഷ്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍പ്പെട്ട അനീഷിന്റെ ചികിത്സയ്ക്കായി ഇതിനകംതന്നെ അഞ്ച് ലക്ഷത്തിലധികം രൂപ ചിലവായി. കടം വാങ്ങിയും മറ്റുമായിരുന്നു ഇതുവരെയും അനീഷിനെ ചികിത്സിച്ചിരുന്നത്.
വിദഗ്ദ ചികിത്സയ്ക്കായി നഗരസഭ കൗണ്‍സിലര്‍ എം ലത ചെയര്‍മാനും, മണി കണ്‍വീനറുമായി നാട്ടുകാര്‍ ചികിത്സ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരുകയായിരുന്നു. ബുധനാഴ്ച ഉച്ച വരെ ഏതാണ്ട് 25000 രൂപ വരെ സമിതി പിരിച്ചെടുത്തിരുന്നു. ചികിത്സക്കായി ധനശേഖരണം ഊര്‍ജിതമാക്കാനുളള ഒരുക്കങ്ങള്‍ക്കിടയിലാണ് അനീഷ് മരണപ്പെട്ടത്.
മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. രതീഷ്, രജിത എന്നിവര്‍ സഹോദരങ്ങളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Helping hands, Youth, Death, Obituary, Treatment, Kasaragod, Aneesh.