കാഞ്ഞങ്ങാട്ട് മത്സ്യലോറി നിയന്ത്രണംവിട്ട് ഓട്ടോയിലിടിച്ചശേഷം ബൈക്കിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം
Oct 10, 2016, 10:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/10/2016) കാഞ്ഞങ്ങാടിനടുത്ത കിഴക്കുംകരയില്‍ മത്സ്യലോറി നിയന്ത്രണംവിട്ട് ഓട്ടോയിലിടിച്ചശേഷം ബൈക്കിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ചെറുപനത്തടി കോലടുക്കം സ്വദേശിയായ രതീഷ് (30) ആണ് മരിച്ചത്. രതീഷിന്റെ സുഹൃത്ത് സനലിനെ ഗുരുതരനിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. മാവുങ്കാലില്‍നിന്നും കാഞ്ഞങ്ങാട്ടേക്ക് രതീഷും സനലും ബൈക്കില്‍പോകുമ്പോള്‍ എതിരെവരികയായിരുന്ന മത്സ്യലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട മീന്‍ലോറി ഓട്ടോറിക്ഷയിലിടിച്ചശേഷമാണ് ബൈക്കിനിടിച്ചത്. തലയ്ക്ക്് ഗുരുതരമായി പരിക്കേറ്റ രതീഷ് തല്‍ക്ഷണംതന്നെ മരണപ്പെടുകയായിരുന്നു. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Kanhangad, Kasaragod, Kerala, Accident, Obituary, Injured, Youth dies in bike accident, Lorry Accident.