നിയന്ത്രണം വിട്ട ടെമ്പോവാന്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു
Feb 13, 2017, 09:10 IST
കരിവെള്ളൂര്‍: (www.kasargodvartha.com 13/02/2017) നിയന്ത്രണം വിട്ട ടെമ്പോവാന്‍ ബൈക്കിലിടിച്ച് യുവാവ് മരണപ്പെട്ടു. കരിവെള്ളൂരിനടുത്ത് ആണൂര്‍ വി വി മന്ദിരത്തിന് സമീപമാണ് അപകടമുണ്ടായത്. വെല്‍ഡിംഗ് തൊഴിലാളിയായ ആണൂരിലെ ടി ശബരീഷ് (30) ആണ് മരണപ്പെട്ടത്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കാലിക്കടവിലെ വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ശബരീഷിനെ പയ്യന്നൂരില്‍നിന്നും ബേഡകത്തേക്ക് പോവുകയായിരുന്ന ടെമ്പോവാന്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഉടന്‍തന്നെ ശബരീഷിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആണൂരിലെ പി വി കുമാരന്റേയും തങ്കമണിയുടേയും മകനാണ് ശബരീഷ്. സഹോദരങ്ങള്‍: ശാലിനി (നീലേശ്വരം കാര്‍ഷിക ഗവേഷണ കേന്ദ്രം), ശാന്തിനി (ഏഴോം). മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Keywords: Accident, Obituary, Kasaragod, Kerala, Bike-Accident, Karivellur, Youth dies in accident