നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍ പെട്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു
May 26, 2017, 20:39 IST
കാസര്‍കോട്: (www.kasargodvartha.com 26.05.2017) നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍ പെട്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈയിലെ അബ്ദുര്‍ റഹ് മാന്‍ - സുഹറ ദമ്പതികളുടെ മകന്‍ മുഹമ്മദ് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ജെ കെ ഹോട്ടലിന് മുന്നില്‍ വെച്ചാണ് അപകടം. മംഗളൂരു പി എ കോളജിലെ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മരിച്ച മുഹമ്മദ്. www.kasargodvartha.com
ഒരു കാറിനെ മറികടന്ന് പോകുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് മറിയുകയും ലോറിക്കടിയില്‍ പെടുകയുമായിരുന്നു. അപകടത്തെ തുടര്‍ന്ന് ലോറി നിര്‍ത്താതെ പോയി. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് മൊഗ്രാല്‍ പുത്തൂരില്‍ വെച്ച് അപകടം വരുത്തിയ ലോറി പിടികൂടി. www.kasargodvartha.com
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അല്‍പ നേരം ഗതാഗതം സ്തംഭിച്ചു. എസ് ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് ഗതാഗതം സുഗമമാക്കിയത്. അപകടം വരുത്തിയ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുക്കുമെന്ന് ടൗണ്‍ പോലീസ് അറിയിച്ചു.
സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അഹ് മദ്, റാഫില, റാഹില.
UPDATED
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Accident, Death, Obituary, Mogral Puthur, Lorry, Kallangai, Savad.